കുവൈറ്റിൽ പേപ്പർ വർക്കുകൾക്കായി ക്യൂ നിൽക്കേണ്ടതില്ല; സഹേൽ ആപ്പിൽ PACI നാല് പുതിയ സവിശേഷതകൾ അവതരിപ്പിച്ചു
കുവൈറ്റ്: കുവൈത്തിൽ താമസിക്കുന്ന പ്രവാസികൾക്കും പൗരന്മാർക്കും ഒരു സന്തോഷവാർത്ത. ഇനി സർക്കാർ ഓഫീസുകളിൽ പേപ്പർവർക്കുകൾക്കായി ക്യൂ നിൽക്കേണ്ടതില്ല. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) അതിന്റെ സേവനങ്ങൾ കൂടുതൽ എളുപ്പമാക്കിയിരിക്കുന്നു. ‘സഹേൽ’ ആപ്പ് ഉപയോഗിച്ച് വീട്ടിലിരുന്നുകൊണ്ടുതന്നെ ആവശ്യമായ സർട്ടിഫിക്കറ്റുകൾ ലഭിക്കും. ഏകീകൃത സർക്കാർ ആപ്പായ ‘സഹേൽ’ വഴി പിഎസിഐ നാല് പുതിയ സേവനങ്ങൾ ആരംഭിച്ചു. ജനങ്ങള്‍ക്ക് ഇപ്പോൾ അവരുടെ മൊബൈൽ ഫോണുകളിൽ നിന്ന് നേരിട്ട് ഇനിപ്പറയുന്ന...