മരുഭൂമിയുടെ ചാരുതയിൽ, കൊല്ലത്തിൻ്റെ അവിസ്മരണീയമായ ഡെസേർട്ട് വിന്റർ ക്യാമ്പ്
ബഹ്റൈന്‍: കൊല്ലം പ്രവാസി അസ്സോസിയേഷൻ അംഗങ്ങൾക്കും, കുടുംബാംഗങ്ങൾക്കുമായി സാഖീറിൽ ഡെസേർട്ട് വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു. 150 ൽ പരം അംഗങ്ങൾ പങ്കെടുത്ത ക്യാമ്പ് കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റർ ഉത്‌ഘാടനം ചെയ്തു. യോഗത്തിനു ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സ്വാഗതവും, ക്യാമ്പ് ജോയിന്റ് കൺവീനർ അനൂപ് തങ്കച്ചൻ നന്ദിയും അറിയിച്ചു. സെക്രട്ടറിയേറ്റ് കമ്മിറ്റി അംഗങ്ങളായ കെ പി എ ട്രഷറർ മനോജ് ജമാൽ, സെക്രട്ടറി അനിൽ കുമാർ,...