റഷ്യ-ഉക്രൈൻ പ്രതിസന്ധിയിൽ മധ്യസ്ഥത വഹിക്കാൻ സൗദി അറേബ്യ

റിയാദ്: ഉക്രേനിയൻ പ്രതിസന്ധിയുമായി ബന്ധപ്പെട്ട എല്ലാ കക്ഷികൾക്കും ഇടയിൽ മധ്യസ്ഥനായി പ്രവർത്തിക്കാൻ സൗദി അറേബ്യ തയ്യാറാണെന്ന് സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനുമായി നടത്തിയ ഫോൺ സംഭാഷണത്തില്‍ പറഞ്ഞു.

പ്രതിസന്ധി അവസാനിപ്പിച്ച് സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനുള്ള രാഷ്ട്രീയ പരിഹാരത്തിലേക്ക് നയിക്കുന്ന ശ്രമങ്ങൾക്ക് രാജ്യത്തിന്റെ പിന്തുണ കിരീടാവകാശി വാഗ്ദാനം ചെയ്തു.

ഇന്നലെ രാത്രിയിലാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനും യുക്രൈയിന്‍ പ്രസിഡന്റ് വോളോദിമിര്‍ സെലെന്‍സ്‌കിയുമായി അദ്ദേഹം ഫോണില്‍ സംസാരിച്ചത്. സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സംഘര്‍ഷത്തില്‍ ഇരു കക്ഷികള്‍ക്കുടയില്‍ ഇടപെട്ട് പ്രശ്‌നപരിഹാരത്തിന് ശ്രമിക്കാമെന്ന് വാക്കു നല്‍കുകയും ചെയ്തു.

പ്രതിസന്ധി അവസാനിപ്പിക്കുന്നതിനും സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനുമുള്ള രാഷ്ട്രീയ പരിഹാരത്തിലേക്ക് നയിക്കുന്ന ശ്രമങ്ങളെ സൗദി അറേബ്യ പിന്തുണയ്ക്കുമെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞതായി സൗദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സൗദി അറേബ്യയിലുള്ള ഉക്രൈനിയന്‍ സന്ദര്‍ശകര്‍, ടൂറിസ്റ്റുകള്‍, തൊഴിലാളികള്‍ എന്നിവരുടെ വിസകളുടെ കാലാവധി മൂന്ന് മാസത്തേക്ക് നീട്ടി നല്‍കുമെന്ന് പ്രസിഡന്റ് സെലന്‍സ്‌കിയെ മുഹമ്മദ് ബിന്‍ സല്‍മാന്‍ അറിയിച്ചു.

ഊർജ വിപണിയിൽ ഉക്രെയ്ൻ പ്രതിസന്ധിയുടെ ആഘാതത്തെ സ്പർശിച്ചുകൊണ്ട്, ആഗോള എണ്ണ വിപണിയുടെ സന്തുലിതാവസ്ഥയും സ്ഥിരതയും നിലനിർത്താനുള്ള സൗദി അറേബ്യയുടെ താൽപ്പര്യം അദ്ദേഹം ആവർത്തിച്ചു.

Print Friendly, PDF & Email

Leave a Comment

More News