ഐ‌ഒ‌സി പെൻസിൽവേനിയ ചാപ്റ്ററിന് നവ നേതൃത്വം

ഫിലഡല്‍ഫിയ: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പെന്‍സില്‍വേനിയ ചാപ്റ്ററിന്റെ (IOC) 2022- 24 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സാബു സ്കറിയ (പ്രസിഡന്റ്), അലക്സ് തോമസ്, ജീമോൻ ജോർജ്ജ്, ജോൺ സാമുവേല്‍ (വൈസ് പ്രസിഡന്റുമാര്‍), കൊച്ചുമോൻ വയലത്ത് (ജനറൽ സെക്രട്ടറി), ലിബിൻ പുന്നശ്ശേരി, മില്ലി ഫിലിപ്പ് (ജോയിന്റ് സെക്രട്ടറിമാര്‍), ജോർജ്ജ് ഓലിക്കല്‍ (ട്രഷറര്‍), തോമസ് ചാണ്ടി (ജോയിന്റ് ട്രഷറര്‍) എന്നിവരെയാണ് തെരഞ്ഞെടുത്തത്. ജോസ് കുന്നേൽ (ചെയർമാന്‍), കുര്യൻ രാജൻ, ഫിലിപ്പോസ് ചെറിയാൻ (ബാബു സാർ) എന്നിവരെ വൈസ് ചെയര്‍മാന്മാരായും തെരഞ്ഞെടുത്തു.

2022 ഫെബ്രുവരി 27-നു ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2:30-ന് ഫിലഡൽഫിയ സെന്റ് തോമസ് സീറോ മലബാര്‍ പള്ളി ഓഡിറ്റോറിയത്തില്‍ പ്രസിഡന്റ് സന്തോഷ് ഏബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജോബി ജോര്‍ജ്, അറ്റോര്‍ണി ജോസ് കുന്നേല്‍, കുര്യൻ രാജൻ എന്നിവര്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി പ്രവര്‍ത്തിച്ചു.

സാജൻ വർഗീസ് (ഐ ടി കോഓർഡിനേറ്റർ), ശാലു പുന്നൂസ് (ചെയർമാൻ, ധനസമാഹരണം), സന്തോഷ് ഏബ്രഹാം, തോമസുകുട്ടി വർഗീസ് (പ്രോഗ്രാം കോർഡിനേറ്റേഴ്‌സ്), ബെൻസൺ പണിക്കർ (മെമ്പർഷിപ്പ് കോർഡിനേറ്റർ), രാജു ശങ്കരത്തിൽ (പി.ആർ.ഓ), ജോബി ജോർജ്ജ് ( നാഷണൽ കമ്മറ്റി റെപ്രസെന്റ്റ്റീവ്) എന്നിവരെയും, തോമസ് ഓ എബ്രഹാം, തോമസ് എം ജോർജ് , ജികെ ജോൺ, ജെയ്സൺ വർഗീസ്, റോയ് വർഗീസ്, സന്തോഷ് ജോൺ, ലോറെൻസ് തോമസ്, ജെയിംസ് പീറ്റർ, തോമസ് ജോർജ് , വർഗീസ് ബേബി, ലിബിൻ തോമസ് , ഈപ്പൻ ഡാനിയേൽ, എൽദോ വർഗീസ് എന്നിവരെ കമ്മറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.

പുതിയതായി സ്ഥാനമേറ്റ പ്രസിഡന്റ് സാബു സ്കറിയ സദസ്സിനെ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇന്ത്യയിലും കേരളത്തിലും തിരിച്ചുവരവിന്റെ പാതയിലാണെന്നും , ഇന്ത്യയുടെ മതനിരപേക്ഷത കാത്തുസൂക്ഷിക്കുവാൻ കോൺഗ്രസ് അധികാരത്തിൽ വരേണ്ടത് അനിവാര്യമാണെന്നും, ഫിലാഡൽഫിയായിലുള്ള എല്ലാ കോണ്‍ഗ്രസ് അനുഭാവികളെയും സ്നേഹിതരെയും ഐ.ഒ.സി പെൻസിൽവേനിയ ചാപ്റ്ററിന്റെ കീഴില്‍ അണിനിരത്തി കോണ്‍ഗ്രസിന്റെ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുമെന്നും സാബു സ്കറിയാ തന്റെ നയപ്രഖ്യാപനത്തിൽ വക്തമാക്കി. വന്നുചേർന്ന ഏവർക്കും വൈസ് പ്രസിഡന്റ് ജീമോൻ ജോർജ്ജ് നന്ദി രേഖപ്പെടുത്തി.

Print Friendly, PDF & Email

Leave a Comment

More News