മലയാളി വിദ്യാർത്ഥിനിക്ക് പ്രശസ്ത പുരസ്‌കാരം

ന്യൂജേഴ്‌സി: അമേരിക്കയിലെ പ്രസിദ്ധമായ റീജനറോൺ ആൻഡ് സൊസൈറ്റി ഫോർ സയൻസ് സംഘടിപ്പിച്ച സയൻസ് ടാലെന്റ്റ് സെർച്ചിൽ ന്യൂജേഴ്‌സിയിലെ ബെർഗെൻ കൗണ്ടി അക്കാദമിയിലെ മലയാളി വിദ്യാർത്ഥിനി ജൂലി അലൻ ഉന്നത വിജയം കരസ്ഥമാക്കി

സയൻസ് ആൻഡ് മാത്ത് വിഷയങ്ങളെ ആസ്പദമാക്കി അമേരിക്കയിലെ നാല്പത്തിയാറു സ്റ്റേറ്റുകളിൽ നിന്നായി രണ്ടായിരത്തിൽ പരം സീനിയർ വിദ്യാർത്ഥികൾ സമർപ്പിച്ച ഗവേഷണ വിഷയങ്ങളിൽ നിന്നാണ് ജൂലീ അലൻ ആദ്യത്തെ മുന്നൂറു റിസർച്ച് സ്കോളർമാരിൽ സ്ഥാനം നേടി തിളക്കമാർന്ന നേട്ടം കൈവരിച്ചത്. പാർക്കിൻസൺ രോഗാവസ്ഥയിൽ തലച്ചോറിലെ പ്രോടീൻ സെല്ലുകളുടെ സ്വാധീനം എന്ന വിഷയത്തിലായിരുന്നു ജൂലി അലന്റെ ഗവേഷണം

ബെർഗെൻ കൗണ്ടി എക്സിക്യൂട്ടീവ് ജിം ടെടെസ്‌കോ ,ജൂലി അലൻ ഉൾപ്പെടെ ബെർഗെൻ അക്കാദമിയിൽ നിന്ന് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു സംസാരിക്കുകയും, ബെർഗെൻ കൗണ്ടി കമ്മീഷണേഴ്‌സ് ഓഫീസ് വിജയികളെ പുരസ്‌കാരം നൽകി ആദരിക്കുകയുണ്ടായി .റീജനറോൺ ആൻഡ് സൊസൈറ്റി ഫോർ സയൻസിൽ നിന്നും ജൂലീ അലൻ രണ്ടായിരം ഡോളർ പാരിതോഷികത്തിനും അർഹയായി .

ന്യൂജേഴ്‌സിയിലെ ഹാവോർത്ത് നഗരത്തിൽ താമസിക്കുന്ന ജൂലി, അലൻ വർഗീസിന്റെയും , ഐബി അലൻ ന്റെയും മകളാണ്. ജേക്കബ് അലൻ ആണ് സഹോദരൻ . തെക്കേക്കുറ്റ് കുടുംബാംഗമാണ് .ഡോക്ടർ ആയി കുട്ടികളുടെ ഇടയിൽ സേവനം ചെയ്യാനാണ് ജൂലിക്ക് താല്പര്യം . ഭാരതനാട്ട്യവും, സംഗീതവും അഭ്യസിക്കുന്ന ജൂലി , കൗണ്ടി റീജിയൻ കൊയറിൽ അംഗവുമാണ്

ജൂലിയുടെ കഠിനാധ്വാനവും , ദൈവാനുഗ്രഹവുമാണ് മകളെ വിജയത്തിന് അർഹയാക്കിയതെന്നു അലനും , ഐബിയും അഭിപ്രായപ്പെട്ടു. പിന്നെ തങ്ങളുടെ മാതാപിതാക്കളുടെ പ്രാർത്ഥനയും. റിസർച്ച് ഗൈഡ് ആയിരുന്ന മിസിസ് ലിയോണാർഡിയുടെ പിന്തുണയും അലൻ, ഐബി എടുത്തു പറഞ്ഞു

അമേരിക്കയിലെ വിദ്യാഭ്യാസമേഖലയിൽ മലയാളികൾ ഉൾപ്പെടെ ഇന്ത്യൻ കുട്ടികൾ കൈവരിക്കുന്ന ഉജ്വല വിജയങ്ങളുടെ പട്ടികയിൽ മറ്റൊരു പൊൻ തൂവലാണ് ജൂലി അലന്റെ ശ്രദ്ധേമായ ഈ നേട്ടം

Print Friendly, PDF & Email

Leave a Comment

More News