രാഹുലിന് ഇനി വയനാടന്‍ പ്രധാനമന്ത്രിയാകാനേ സാധിക്കൂ’: പരിഹസിച്ച് സുരേന്ദ്രന്‍

തിരുവനന്തപുരം: അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ദയനീയ പ്രകടനങ്ങളില്‍ പരിഹാസവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കോണ്‍ഗ്രസ് രാജ്യത്തുനിന്ന് തന്നെ ഇല്ലാതാകുകയാണ്. രാഹുല്‍ ഗാന്ധിക്ക് ഇനി വയനാട് പ്രധാനമന്ത്രിയാകുവാനേ സാധിക്കുകയുള്ളുവെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.

തെരഞ്ഞെടുപ്പ് ഫലം പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം വര്‍ധിക്കുന്നതിന്റെ തെളിവാണ്. മോദി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ക്കുള്ള അംഗീകാരമാണ് ഈ ചരിത്ര വിജയമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗി ആദിത്യനാഥിനെതിരെ നടത്തിയ വിഷലിപ്തമായ പ്രചാരണത്തിനുള്ള തിരിച്ചടി കൂടിയാണ് യുപിയിലെ ബിജെപിയുടെ ചരിത്ര വിജയം. കേരള മോഡല്‍ യുപിക്കാര്‍ മാതൃകയാക്കണമെന്ന പിണറായിയുടെ ആവശ്യം ഉത്തര്‍പ്രദേശുകാര്‍ ചവറ്റുകൊട്ടയിലെറിഞ്ഞെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു

Print Friendly, PDF & Email

Leave a Comment

More News