ടോള്‍ പിരിവ് ; പന്നിയങ്കര ടോള്‍ പ്ലാസ വഴി ഇനി സര്‍വീസ് നടത്തില്ലെന്ന് സ്വകാര്യ ബസുടമകള്‍

പാലക്കാട്: പന്നിയങ്കര ടോള്‍ പ്ലാസവഴി ഇനി സര്‍വീസ് നടത്തില്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍ . നാളെ മുതല്‍ പ്രത്യക്ഷ സമരം തുടങ്ങുമെന്നും ബസ് ഉടമകള്‍ അറിയിച്ചു. താല്‍കാലികമായി നിര്‍ത്തിവച്ചിരുന്ന ടോള്‍ പിരിവ് തുടങ്ങിയതോടെയാണ് നയം വ്യക്തമാക്കി സ്വകാര്യ ബസ് ഉടമകള്‍
രം?ഗത്തെത്തിയത്.അതേസമയം സ്വകാര്യ ബസുകളില്‍ നിന്ന് ടോള്‍ പിരിക്കുമെന്ന് കരാര്‍ കമ്പനി ആവര്‍ത്തിച്ച് വ്യക്തമാക്കി. പന്നിയങ്കരയില്‍ ഇന്നലെ വരെ സ്വകാര്യ ബസുകളില്‍ നിന്ന് ടോള്‍ പിരിക്കില്ലെന്ന് തീരുമാനിച്ചിരുന്നു . നെന്മാറ വേല, എസ്എസ്എല്‍സി പരീക്ഷ എന്നിവ പ്രമാണിച്ച് നിരക്ക് വര്‍ധന നടപ്പാക്കരുതെന്ന പൊലീസ് നിര്‍ദ്ദേശം പരിഗണിച്ചായിരുന്നു ഇത്,

പന്നിയങ്കര ടോള്‍ പ്ലാസയില്‍ സ്വകാര്യ ബസുകളില്‍ നിന്ന് ടോള്‍ പിരിവ് തുടങ്ങിയതിനെതിരെ രാവിലെ ചെറിയതോതില്‍ പ്രതിഷേധം ഉണ്ടായിരുന്നു. ബസുകള്‍ ട്രാക്കില്‍ നിര്‍ത്തിയിട്ടു. പിന്നീട് ആളുകളെ ഇറക്കി വിട്ടു . മണിക്കൂറുകള്‍ക്ക് ശേഷം ഇന്നത്തെ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഭാരം കൂടിയ വാഹനങ്ങള്‍ അടക്കമുള്ളവയ്ക്ക് 430 രൂപയാണ് ഒരുഭാഗത്തേക്ക് നല്‍കേണ്ടത്. ഇരുഭാഗത്തേക്കും പോകണമെങ്കില്‍ 645 രൂപ വേണം. ഒരു മാസത്തെ പാസിന് 14,315 രൂപയാണ് നല്‍കേണ്ടത്. വാന്‍, കാര്‍, ജീപ്പ്, ചെറിയ വാഹനങ്ങള്‍ തുടങ്ങിയവയ്ക്ക് 90 രൂപ വേണം. ഇരുഭാഗത്തേക്കുമാണെങ്കില്‍ 135 രൂപയും നല്‍കണം. മിനി ബസ്, ചെറിയ ചരക്ക് വാഹനങ്ങള്‍ എന്നിവയ്ക്ക് 140 രൂപയും ഇരുവശത്തേക്കും 210 രൂപയുമാണ്. ബസ്, ട്രക്ക് എന്നിവയ്ക്ക് ഒരു തവണ പോകാന്‍ 280 രൂപയും ഇരുഭാഗത്തേക്കും 425 രൂപയും ഒരു മാസത്തെ പാസ് 9400 രൂപയുമാണ്.

Print Friendly, PDF & Email

Leave a Comment

More News