ചികിത്സയ്ക്കായി പിണറായി വിജയന്‍ അമേരിക്കയിലേക്ക്

തിരുവനന്തപുരം: മിനസോട്ടയിലെ മയോ ക്ലിനിക്കിൽ തുടർ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ യുഎസിലേക്ക് പോയി. ഞായറാഴ്ച പുലർച്ചെ 4.30ന് തിരുവനന്തപുരത്ത് നിന്ന് എമിറേറ്റ്‌സ് വിമാനത്തിൽ ദുബായ് വഴി ന്യൂയോർക്കിലേക്ക് പുറപ്പെട്ടു. മേയ് 15ന് തിരിച്ചെത്തും.

ഭാര്യ കമലയും പേഴ്‌സണൽ അസിസ്റ്റന്റ് വി എം സുനീഷും ഒപ്പമുണ്ട്. എന്നാല്‍, തന്റെ യുഎസ് യാത്രയിൽ അദ്ദേഹം ആർക്കും ചുമതല നൽകിയിട്ടില്ല. 2018ലും അടുത്തിടെ ഈ വർഷം ജനുവരിയിലും അദ്ദേഹം മയോ ക്ലിനിക്ക് സന്ദർശിച്ചു. ഏപ്രിൽ 27ന് നടക്കുന്ന അടുത്ത മന്ത്രിസഭാ യോഗത്തിൽ ഓൺലൈൻ വഴി അദ്ദേഹം പങ്കെടുക്കും.

Print Friendly, PDF & Email

Related posts

Leave a Comment