സീറോ-മലങ്കര സുറിയാനി സഭയ്ക്ക് രണ്ട് പുതിയ ബിഷപ്പുമാർ

തിരുവനന്തപുരം: സീറോ മ​ല​ങ്ക​ര സു​റി​യാ​നി സ​ഭ​യ്ക്ക് പു​തി​യ ര​ണ്ടു ബി​ഷ​പ്പു​മാ​രെ കൂടി നിയമിച്ചു. സഭയ്ക്ക് കൂരിയാ ബിഷപിനെയും തി​രു​വ​ന​ന്ത​പു​രം മേ​ജ​ർ അ​തി​രൂ​പ​തയ്ക്ക് സ​ഹാ​യ മെ​ത്രാ​നെയുമാണ് പുതുതായി നിയമിച്ചത്.

ഡെൽ​ഹി-​ഗു​ഡ്ഗാ​വ് ഭ​ദ്രാ​സ​ന​ത്തി​ൽ ബി​ഷ​പ് തോ​മ​സ് മാ​ർ അ​ന്തോ​ണി​യോ​സാണ് പു​തി​യ അ​ധ്യ​ക്ഷ​ൻ. പൂ​നെ സെ​ന്‍റ് എ​ഫ്രേം ഭ​ദ്രാ​സ​ന​ മെ​ത്രാ​നാ​യി അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചു വ​രി​ക​യാ​യി​രു​ന്നു. തിരുവനന്തപുരം പട്ടം സെൻറ് മേരീസ് കത്തീഡ്രലിൽ മലങ്കര സഭാ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തി.

മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സു​വി​ശേ​ഷ സം​ഘം ഡ​യ​റ​ക്ട​ർ റ​വ.​ഡോ. ആ​ന്‍റ​ണി കാ​ക്ക​നാ​ട്ടിനെ സ​ഭാ ആ​സ്ഥാ​ന​മാ​യ കാ​തോ​ലി​ക്കേ​റ്റ് സെ​ന്‍റ​റി​ൽ കൂ​രി​യ മെ​ത്രാ​നാ​യി നിയമിച്ചു.

മാ​ർ ഇ​വാ​നി​യോ​സ് കോ​ള​ജ് മു​ൻ പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ. മാ​ത്യു മ​ന​ക്ക​ര​ക്കാ​വി​ലിനെ തി​രു​വ​ന​ന്ത​പു​രം മേ​ജ​ർ അ​തി​രൂ​പ​താ സ​ഹാ​യ മെ​ത്രാ​നാ​യും നിയമിച്ചു.

Print Friendly, PDF & Email

Related posts

Leave a Comment