ബാലിയിലെ പുണ്യവൃക്ഷത്തിന് മുന്നിൽ നഗ്നയായി ഫോട്ടോ ഷൂട്ട്; യുവതിയായ മോഡലിന് കനത്ത പിഴയും ജയില്‍ ശിക്ഷയും ലഭിച്ചേക്കാം

ഇന്തോനേഷ്യയിലെ ബാലിയിലെ ഒരു പുണ്യവൃക്ഷത്തിന് ചുവട്ടിൽ നടത്തിയ നഗ്ന ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിന് ഒരു റഷ്യൻ യുവതിക്ക് ആറ് വർഷം വരെ തടവ് ശിക്ഷയും കനത്ത പിഴയും ലഭിച്ചേക്കാം. ഇൻസ്റ്റാഗ്രാം മോഡലും യോഗയെ പ്രൊമോട്ട് ചെയ്യുന്ന യുവതിയായ അലീന ഫസ്‌ലീവ പ്രദേശവാസികൾ വിശുദ്ധമായി കരുതുന്ന 700 വർഷം പഴക്കമുള്ള മരത്തിന് സമീപം നഗ്നയായി ഫോട്ടോയ്ക്ക് പോസ് ചെയ്തു എന്നതാണ് കുറ്റം. ഇൻസ്റ്റാഗ്രാമിലെ അവരുടെ ഫോട്ടോഷൂട്ടിന്റെ പോസ്റ്റിന് പ്രദേശവാസികളിൽ നിന്ന് വലിയ പ്രതിഷേധമാണ് ലഭിച്ചത്. ഒരു പ്രാദേശിക വ്യവസായിയുടെ പരാതിയെത്തുടർന്നാണ് ഫസ്ലീവക്കെതിരെ കേസെടുത്തത്.

ഇന്‍സ്റ്റഗ്രാം താരമായ അലിനയ്ക്ക് 16,000 ഫോളോവര്‍മാരുണ്ട്. ചിത്രങ്ങള്‍ ശ്രദ്ധയില്‍പെട്ട ബാലിനീസ് സംരംഭകന്‍ നിലുഹ് ഡിജെലന്തിക് ആണ് പൊലീസില്‍ പരാതി നല്‍കിയത്. പോണോഗ്രാഫി കുറ്റങ്ങളുടെ പേരില്‍ അലിന ജയില്‍ശിക്ഷ അനുഭവിച്ചേക്കാം. തബാനയിലെ ബാബാകാന്‍ ക്ഷേത്രത്തിലാണ് കയു പുടിഹ് എന്നപേരില്‍ പ്രസിദ്ധമായ മരം സ്ഥിതി ചെയ്യുന്നത്. നഗ്ന ഫോട്ടോഷൂട്ട് പ്രദേശവാസികള്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കി.

ഇമിഗ്രിഷേന്‍ ഉദ്യോഗസ്ഥര്‍ താരത്തെ പിന്തുടരുകയാണ്. രാജ്യത്തെ കര്‍ശന നിയമങ്ങളനുസരിച്ച് ശിക്ഷിക്കപ്പെട്ടാല്‍ 78,000 പൗണ്ട് (75 ലക്ഷം രൂപ) പിഴയും ആറുവര്‍ഷം ജയില്‍ശിക്ഷയും അവര്‍ നേരിടണം. രാജ്യത്തെ ഇന്‍ഫര്‍മേഷന്‍ ആന്റ് ഇലക്ട്രോണിക് ട്രാന്‍സാക്ഷന്‍ ആക്ട് ആകും ബാധകമാകുക. പ്രതിഷേധം കനത്തതോടെ അലിന ഇന്‍സ്റ്റഗ്രാമില്‍നിന്ന് ചിത്രം ഡിലീറ്റ് ചെയ്തു. ചിത്രത്തിന് സമീപത്തുനിന്നുള്ള ക്ഷമാപണവും പോസ്റ്റ് ചെയ്തു.

Print Friendly, PDF & Email

Leave a Comment

More News