ഉപതെരഞ്ഞെടുപ്പിൽ കണ്ണുംനട്ട്; സിൽവർലൈനിലെ നിലപാട് മയപ്പെടുത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സിൽവർലൈനിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ തന്റെ പ്രസംഗത്തില്‍ നിന്ന് മുഖ്യമന്ത്രി തന്ത്രപൂര്‍‌വ്വം ഒഴിവാക്കി, വികസനത്തിന്റെ പേരിൽ സർക്കാർ ജനങ്ങളെ തെരുവിലിറക്കില്ലെന്ന് പറഞ്ഞു.

ജനങ്ങൾക്ക് പരമാവധി സംരക്ഷണവും സുരക്ഷയും സർക്കാർ ഉറപ്പാക്കും. അതുകൊണ്ടാണ് മതിയായ പുനരധിവാസ പാക്കേജുകൾ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ലൈഫ് മിഷന്റെ കീഴിലുള്ള വീടുകളുടെ വിതരണോദ്ഘാടനം നിർവഹിച്ച പ്രസംഗത്തിൽ സിൽവർലൈനിനെക്കുറിച്ച് പരാമർശിക്കുന്നത് ബുദ്ധിപൂര്‍‌വ്വം അദ്ദേഹം ഒഴിവാക്കി. അസാധ്യമെന്നു കരുതിയ പല പദ്ധതികളും സംസ്ഥാനം യാഥാർഥ്യമാക്കിയെന്നും അദ്ദേഹം പറഞ്ഞു.

കല്ലിടാതെ സിൽവർലൈൻ നടപ്പാക്കും: കോടിയേരി

മെച്ചപ്പെട്ട ജീവിത അന്തരീക്ഷം സൃഷ്ടിക്കുന്ന വലിയ വികസന പദ്ധതികൾ നടപ്പിലാക്കേണ്ടത് പ്രധാനമാണ്. സ്ഥലമേറ്റെടുക്കലിന് സർക്കാർ നല്ല നഷ്ടപരിഹാരം വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് സംസ്ഥാനത്തെ ദേശീയപാത വികസനം പരാമർശിച്ച് മുഖ്യമന്ത്രി പറഞ്ഞു.

സംഘർഷത്തിന് സർക്കാർ തയ്യാറല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കി. പകരം, ജനങ്ങളുടെ പിന്തുണയോടെ സിൽവർലൈൻ യാഥാർത്ഥ്യമാക്കാൻ ആഗ്രഹിക്കുന്നു. കല്ലിടുന്നതിൽ പ്രശ്‌നങ്ങളുണ്ടെങ്കിൽ കല്ലിടാതെ തന്നെ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

സ്വത്ത് വിട്ടുതരുന്നവർക്കൊപ്പം നിൽക്കുമെന്നും കോടിയേരി പറഞ്ഞു. അവർക്ക് വീടുകളും മെച്ചപ്പെട്ട സൗകര്യങ്ങളും നൽകും. ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിൽ വികസനമില്ലെന്ന പ്രതീതി സൃഷ്ടിക്കാനാണ് യു.ഡി.എഫും ബി.ജെ.പിയും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സിൽവർലൈനിന്റെ കാര്യത്തിൽ പ്രതിപക്ഷമായ യു.ഡി.എഫ് നിലപാട് കടുപ്പിച്ച് ജി.പി.എസ് സർവേയെയും എതിർക്കാനൊരുങ്ങുകയാണ്. EIA, SIA എന്നിവയുടെ ഫലം പരിഗണിക്കാതെ സിൽവർലൈൻ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ഇത് സംസ്ഥാനത്തെ ജനങ്ങൾക്കെതിരായ വെല്ലുവിളിയാണ്.

 

Print Friendly, PDF & Email

Leave a Comment

More News