പുടിന്റെ മകൾക്ക് സെലൻസ്‌കിയോട് പ്രണയം!!; പരസ്പരം കാണാന്‍ 50-ലധികം തവണ ജര്‍മ്മനിയില്‍ പോയെന്ന്

ഉക്രൈൻ യുദ്ധത്തിനിടയിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ മകൾ കാറ്ററീന ടിഖോനോവയെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. പുടിന്റെ മകൾ സെലൻസ്‌കിയുമായി പ്രണയത്തിലാണെന്നും, ജർമ്മനിയിലെ മ്യൂണിക്കിൽ ഒന്നോ രണ്ടോ തവണയല്ല, 50-ലധികം തവണ അദ്ദേഹത്തെ കാണാൻ പോയിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍. കാറ്റെറിന ടിഖോനോവ ഒരു മുൻ എയറോബാറ്റിക് നർത്തകിയാണ്.

ആരാണ് പുടിന്റെ മകളുടെ കാമുകനായ ഇഗോർ സെലെൻസ്‌കി?

പുടിന്റെ മകൾ പ്രണയിക്കുന്ന സെലെൻസ്‌കി ഉക്രേനിയൻ പ്രസിഡന്റ് വോലോഡൈമർ സെലെൻസ്‌കിയല്ല, ജർമ്മനിയിൽ നിന്നുള്ള ബാലെ നർത്തകന്‍ ഇഗോർ സെലെൻസ്‌കിയാണ്. ഇഗോർ സെലെൻസ്‌കിക്ക് പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായി ബന്ധമില്ല, ഇരുവർക്കും ഒരേ കുടുംബപ്പേരുണ്ട്. പുടിന്റെ മകൾക്കും ഇഗോർ സെലെൻസ്‌കിക്കും ഒരു കുട്ടിയും (മകൾ) ഉണ്ടെന്നാണ് വാർത്ത.

എന്നാല്‍, അദ്ദേഹം അതിനെക്കുറിച്ച് ഒരിക്കലും വെളിപ്പെടുത്തിയിട്ടില്ല. 2018 നും 2019 നും ഇടയിൽ പുടിന്റെ മകൾ 50-ലധികം തവണ മ്യൂണിക്കിലേക്ക് പറന്നതായി ഒരു സ്വതന്ത്ര റഷ്യൻ മാധ്യമമായ ഐസ്റ്റോറിസും ജർമ്മൻ മാസികയായ ഡെർ സ്പീഗലും സംയുക്തമായി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ഓരോ തവണയും പുടിന്റെ സ്വന്തം പ്രസിഡൻഷ്യൽ സെക്യൂരിറ്റി സർവീസിലെ ജീവനക്കാരുടെ അകമ്പടിയോടെയാണ് ചാർട്ടേഡ് വിമാനങ്ങളിൽ കാറ്റെറിന ജര്‍മ്മനിയിലേക്ക് പറന്നത്.

പുടിന്റെ ഇളയ മകളാണ് കാറ്റെറിന. അമ്മ ക്രെംലിൻ മുൻ പ്രഥമ വനിത ല്യൂഡ്മില അലക്സാണ്ട്രോവ്ന ഒച്ചരെത്നയയാണ്. പുടിനും ല്യൂഡ്‌മിലയും 1983-ൽ വിവാഹിതരായി, 2013-ൽ വിവാഹമോചനം നേടി. റഷ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരൻ കിറിൽ ഷമലോവിനെയാണ് കാതറീന മുമ്പ് വിവാഹം കഴിച്ചത്, പിന്നീട് അവർ വിവാഹമോചനം നേടി.

ഉക്രെയ്ൻ യുദ്ധത്തിന് മുമ്പ്, പുടിന്റെ കുടുംബത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തറിഞ്ഞിരുന്നില്ല. എന്നാൽ, ഫെബ്രുവരിയിൽ ആരംഭിച്ച ഉക്രെയ്ൻ യുദ്ധത്തിന് ശേഷം പുടിന്റെ വ്യക്തിജീവിതവും കുടുംബവും കൂടുതൽ റഡാറിന് കീഴിലായി.

Print Friendly, PDF & Email

Leave a Comment

More News