രാഷ്ട്രീയ കിസാന്‍ മഹാസംഘ് കര്‍ഷക പ്രതിഷേധ സംഗമം സെക്രട്ടറിയേറ്റ് പടിക്കല്‍ ശനിയാഴ്ച (21/5/22ന്)

തിരുവനന്തപുരം: വന്യമൃഗങ്ങളെ നിയന്ത്രിക്കുന്നതിനുള്ള അധികാരം കേന്ദ്ര ഉത്തരവ് പ്രകാരം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുക, കടം എഴുതിത്തള്ളി ജപ്തി ലേല നടപടികള്‍ നിര്‍ത്തിവയ്ക്കുക, വനവിസ്തൃതിക്കായും കോര്‍പ്പറേറ്റുകള്‍ക്കായും കൃഷിഭൂമി പിടിച്ചെടുക്കുന്നതവസാനിപ്പിക്കുക, കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് മിനിമം വില ഉറപ്പു വരുത്തുക, കൃഷി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുക, കടാശ്വാസ കമ്മീഷന്‍ വീണ്ടും അപേക്ഷയെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കൃഷിഭൂമി കര്‍ഷകന് എന്ന മുദ്രാവാക്യമുയര്‍ത്തി സ്വതന്ത്ര കര്‍ഷക സംഘടനകളുടെ ദേശീയ ഐക്യ വേദിയായ രാഷ്ട്രീയ കിസാന്‍ മഹാ സംഘ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച (21/5/22) രാവിലെ 10 മണിക്ക് സെക്രട്ടറിയേറ്റിനു മുന്‍പില്‍ കര്‍ഷക പ്രതിക്ഷേധ സംഗമം നടത്തുന്നു.

ദേശീയ കണ്‍വീനര്‍ ശിവകുമാര്‍ കക്കാജി ഉല്‍ഘാടനം ചെയ്യും. സംസ്ഥാന ചെയര്‍മാന്‍ അഡ്വ.ബിനോയ് തോമസ് അദ്ധ്യക്ഷത വഹിക്കും. ദേശീയ, സൗത്ത് ഇന്ത്യന്‍, സംസ്ഥാന നേതാക്കളായ കെ.വി ബിജു, അഡ്വ. വി.സി സെബാസ്റ്റ്യന്‍, കെ ശാന്തകുമാര്‍, ഡോ.ജോസ്‌കുട്ടി ഒഴുകയില്‍, പി.ടി. ജോണ്‍, അഡ്വ. ജോണ്‍ ജോസഫ്, മുതലാംതോട് മണി പാലക്കാട്, മനു ജോസഫ് തിരുവനന്തപുരം, ജോര്‍ജ് സിറിയക് മലപ്പുറം, ജോസഫ് തെള്ളിയില്‍ കോട്ടയം, സണ്ണി ആന്റണി ഇടുക്കി, പി.ജെ ജോണ്‍ മാസ്റ്റര്‍ വയനാട്, ഷുക്കൂര്‍ കണാജെ കാസര്‍ഗോഡ്, എന്നിവര്‍ സംസാരിക്കും.

Print Friendly, PDF & Email

Leave a Comment

More News