സെന്റ് ജോണ്‍സ് ഫുഡ് പാന്‍ട്രിക്ക് സഹായഹസ്തവുമായി കേരള സമാജം ഓഫ് ന്യൂജേഴ്സി

ന്യൂജേഴ്സി: കേരള സമാജം ഓഫ് ന്യൂജേഴ്സി (കെ.എസ്.എന്‍.ജെ) യുടെ ആഭിമുഖ്യത്തില്‍ സമാജം അംഗങ്ങളില്‍ നിന്നും ഭക്ഷണസാധനങ്ങളും ധനസഹായവും സംഭരിക്കുകയും ന്യൂജേഴ്സി ബെര്‍ഗെന്‍ഫീല്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റ് ജോണ്‍സ് ഫുഡ് പാന്‍ട്രിയില്‍ സംഭാവന ചെയ്യുകയും ചെയ്തു.

കോവിഡ് മഹാമാരിയില്‍ നിന്നും കരകയറിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ പ്രയാസപ്പെടുന്ന നിരവധി കുടുംബങ്ങള്‍ക്ക് ഇത്തരം സഹായം ഉപകാരപ്രദമാണെന്നു ഫുഡ് പാന്‍ട്രി ഡയറക്ടര്‍ ടെറി റയന്‍ പറഞ്ഞു.

ഏപ്രില്‍ 29 നു നടന്ന സംഭാവന ദാനചടങ്ങില്‍ കേരള സമാജം ഓഫ് ന്യൂജേഴ്സി പ്രസിഡന്റ് ജിയോ ജോസഫ്, സെക്രട്ടറി നിതീഷ് തോമസ്, ട്രഷറര്‍ സെബാസ്റ്റ്യന്‍ ചെറുമഠത്തില്‍,കമ്മിറ്റി അംഗങ്ങളായ ബോബി തോമസ്,സിറിയക് കുര്യന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Print Friendly, PDF & Email

Leave a Comment

More News