കാലിഫോര്‍ണിയയില്‍ ഏഷ്യന്‍ യുവാവിന് ക്രൂര മര്‍ദ്ദനമേറ്റു

ഓക്ലാന്‍ഡ് : ഓക്ലാന്‍ഡ് ഫോക്‌സ് തിയറ്ററിനു മുന്നിലെ വെച്ച് നേപ്പാളി യുവാവിന് ക്രൂരമര്‍ദനമേറ്റു. സാഗര്‍ റ്റമാങ് എന്ന 25-കാരനാണ് തലയ്ക്ക് പിന്നിലും മുഖത്തും ക്രൂരമായ മര്‍ദനം ഏല്‍ക്കേണ്ടി വന്നത്. രാത്രി 11 മണിക്കാണ് സംഭവം.

പരിക്കേറ്റ യുവാവിനെ ഉടനെ ഹൈലാന്റ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഒരു രാത്രി മുഴുവന്‍ അബോധാവസ്ഥയില്‍ കഴിഞ്ഞ യുവാവ് രാവിലെ ഉണര്‍ന്നപ്പോഴാണ് രാത്രിയില്‍ തനിക്കനുഭവിക്കേണ്ടി വന്ന മര്‍ദ്ദനത്തെകുറിച്ചു വിവരിച്ചത്. യുവാവിന്റെ കൈവശം ഉണ്ടായിരുന്ന ഫോണ്‍, വാലറ്റ്, കോട്ട് എന്നിവ ഉള്‍പ്പെടെ എല്ലാ വസ്തുക്കളും നഷ്ടപ്പെട്ടിരുന്നു. നേപ്പാളി സുഹൃത്തുക്കളാണ് യുവാവിന്റെ സഹായത്തിനെത്തിയത്.

വംശീയ ആക്രമണമാണ് നടന്നതെന്ന് യുവാവിന്റെ സുഹൃത്ത് ആരോപിച്ചു. ഇത്തരം ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതിന് അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് സന്‍ഫ്രാന്‍സിസ്‌കോ ഏഷ്യന്‍ കമ്മ്യൂണി നേതാക്കള്‍ ആവശ്യപ്പെട്ടു.

Print Friendly, PDF & Email

Leave a Comment

More News