വഴിയരികിൽ കഞ്ചാവ് ചെടികൾ; വെങ്ങാനൂരിൽ 19 ചെടികൾ പിടിച്ചെടുത്തു

തിരുവനന്തപുരം: വെങ്ങാനൂർ നീലകേശി റോഡിന് സമീപം തുറസ്സായ സ്ഥലത്ത് 30 മുതൽ 65 സെന്റീമീറ്റർ വരെ ഉയരമുള്ള 19 ചെടികൾ കണ്ടെത്തി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വിഴിഞ്ഞം എസ്എച്ച്ഒ പ്രജീഷ് ശശിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി കഞ്ചാവ് ചെടികളാണെന്ന് സ്ഥിരീകരിച്ചു.

കഞ്ചാവ് ചെടികൾ കണ്ടെത്തിയ വിവരം എക്സൈസിനെ അറിയിച്ചതിനെത്തുടർന്ന് എത്തി പരിശോധന നടത്തി ചെടികൾ പിഴുതെടുത്തു. വിശദ പരിശോധനയ്ക്ക് ശേഷം കഞ്ചാവ് ചെടികൾ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇവ നട്ടുപിടിപ്പിച്ചത് ആരാണെന്ന് കണ്ടെത്തിയിട്ടില്ല.

എക്‌സൈസ് ഇൻസ്‌പെക്‌ടർ വി.ജി. സുനിൽ കുമാറിന്‍റെ നിർദേശത്തെ തുടർന്ന് അസി.എക്‌സൈസ് ഇൻസ്‌പെക്‌ടർ എൻ. സുദർശന കുമാർ, എക്‌സൈസ് സിവിൽ ഓഫീസർമാരായ അഞ്ജന.ജി.നായർ, ഷൈനി.ബി, ആദർശ്, സുധീർ എന്നിവരുൾപ്പെട്ട സംഘമാണ് സ്ഥലത്തെത്തി പരിശോധന നടത്തിയത്.

Print Friendly, PDF & Email

Leave a Comment

More News