അറ്റ്‌ലാന്റയില്‍ ഇറങ്ങിയ സ്പിരിറ്റ് എയർലൈൻസ് വിമാനത്തിന്റെ ബ്രേക്കിന് തീപിടിച്ചു

അറ്റ്‌ലാന്റ: ഞായറാഴ്ച രാവിലെ അറ്റ്‌ലാന്റയില്‍ ഇറങ്ങിയ സ്‌പിരിറ്റ് എയർലൈൻസ് വിമാനം റണ്‍‌വേയില്‍ തൊട്ടയുടനെ ബ്രേക്കിന് തീപിടിക്കുകയും പുക ഉയരുകയും ചെയ്തത് യാത്രക്കാരെ പരിഭ്രാന്തരാക്കി.

ഹാർട്‌സ്‌ഫീൽഡ്-ജാക്‌സൺ ഇന്റർനാഷണൽ എയർപോർട്ടിൽ ഇറങ്ങിയ വിമാനത്തിന്റെ ബ്രേക്കുകൾ അമിതമായി ചൂടാകുകയും തീപിടിക്കുകയും ചെയ്‌തതിനെ തുടർന്നുണ്ടായ തീപിടുത്തം ആദ്യം പ്രതികരിച്ചവർ അണച്ചതായി അറ്റ്‌ലാന്റ വിമാനത്താവളം ട്വിറ്ററിലൂടെ അറിയിച്ചു . തീപിടിത്തത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെങ്കിലും പുറത്തെ സ്ഥിതിഗതികൾ കണ്ട് വിമാനത്തിലുണ്ടായിരുന്ന നിരവധി യാത്രക്കാർ പരിഭ്രാന്തരായി.

ചെറിയ തീപിടിത്തത്തിൽ ടയറുകളിലൊന്നില്‍ നിന്ന് കറുത്ത പുക ഉയരുന്നതായി ട്വിറ്ററിലെ വീഡിയോകൾ കാണിക്കുന്നുണ്ട്. വിമാനത്തിനുള്ളിൽ നിന്നുള്ള മറ്റൊരു വീഡിയോയിൽ യാത്രക്കാർ സീറ്റിൽ നിന്ന് എഴുന്നേറ്റ് ജനലിലൂടെ പുറത്തേക്ക് നോക്കുന്നത് കാണിക്കുന്നു. അതേസമയം, വിമാന ജോലിക്കാര്‍ യാത്രക്കാരോട് ഇരിപ്പിടത്തിൽ തന്നെ ഇരിക്കാന്‍ പ്രേരിപ്പിച്ചു.

തീ അണച്ചതിനുശേഷം വിമാനം ഒരു ഗേറ്റിലേക്ക് നീങ്ങുകയും യാത്രക്കാര്‍ സുരക്ഷിതരായി ഇറങ്ങുകയും ചെയ്തതായി അറ്റ്ലാന്റ എയർപോർട്ട് അധികൃതര്‍ അറിയിച്ചു. സംഭവം മറ്റ് വിമാനങ്ങളെയോ വിമാനത്താവള പ്രവർത്തനങ്ങളെയോ ബാധിച്ചില്ലെന്നും അവര്‍ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News