മൂലം വള്ളംകളിയിൽ ചമ്പക്കുളത്തിന് ജയം

ആലപ്പുഴ: ചൊവ്വാഴ്ച നടന്ന ചമ്പക്കുളം മൂലം വള്ളംകളിയിൽ ചമ്പക്കുളം ചുണ്ടൻ രാജ പ്രമുഖൻ ട്രോഫി കരസ്ഥമാക്കി. തുഴഞ്ഞ ഫൈനലിൽ കേരള പോലീസ് ബോട്ട് ക്ലബ്ബ് അംഗങ്ങൾ തുഴഞ്ഞ ചമ്പക്കുളം നടുഭാഗം ബോട്ട് ക്ലബ്ബിന്റെ നടുഭാഗത്തെ പരാജയപ്പെടുത്തി. കാരിച്ചാൽ ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ മൂന്നാം സ്ഥാനത്തെത്തി.

വള്ളംകളി സീസണിന് തുടക്കം കുറിക്കുന്ന ‘മൂലം വള്ളംകളി’ കൊവിഡ് ബാധിച്ച് രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇത്തവണ നടന്നത്. എം.പി. കൊടിക്കുന്നിൽ സുരേഷ് ഉദ്ഘാടനം ചെയ്തു. എം.എൽ.എ തോമസ് കെ.തോമസ്, ജില്ലാ കളക്ടർ രേണു രാജ് എന്നിവർ സംസാരിച്ചു.

അതേസമയം, 68-ാമത് നെഹ്‌റു ട്രോഫി വള്ളംകളി സെപ്റ്റംബർ നാലിന് നടക്കും. നെഹ്‌റു ട്രോഫിയാണ് ഈ വർഷത്തെ ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഉദ്ഘാടന മത്സരം.

Print Friendly, PDF & Email

Leave a Comment

More News