മരുപ്പച്ച (കവിത): ജോണ്‍ ഇളമത

മനസ്സില്‍ കൊരുത്ത
കിനാക്കളുമായി ഞാന്‍
വെറുതേയിരുന്നൊന്നു
മോഹിച്ചു!

മനസ്സില്‍…….

വറുതിയില്‍ ഞാന്‍
വെറുതെ നടന്നു
മരുപ്പച്ച കണ്ടു
പുറകെ നടന്നു

മനസ്സില്‍…

മഴപെയ്യുമെന്നോര്‍ത്ത്‌
മരുഭുവിലുഴറി
കഴുകര്‍ പറന്ന
ശ്മശാനഭൂവില്‍

മനസ്സില്‍…..

തീപാറും വെയലില്‍
തീതിനി പക്ഷികള്‍
കൂര്‍ത്ത ചുണ്ടാല്‍
ശവങ്ങള്‍ കൊത്തി കീറി

മനസ്സില്‍…….

ദൂരെ ജലസ്രോതസ്സുകള്‍
മാടിവിളിച്ചെന്നെ
ഭ്രാന്തമാമൊരു
പ്രലോഭനചുഴിയിലുഴറ്റി

മനസ്സില്‍…….

ദൈവം വരച്ചിട്ട
വഴിമാറ്റി ഞാന്‍
ദൈവത്തെ മാറ്റി
മറിച്ചു ഞാന്‍!

മനസ്സില്‍……

ഒരുപാട്‌ സ്പനം
എന്റെയുള്ളില്‍
സ്വാര്‍ത്ഥ എന്നില്‍
ഗോപുരം തീര്‍ത്തു!

മനസ്സില്‍…….

ഇനി ഞാനാണ്‌ ദൈവം!
ചെങ്കോല്‍ പിടിച്ചു
ഞാനിരിക്കട്ടെ,
എന്റെ സിഹാസനത്തില്‍.

മനസ്സില്‍…….

Print Friendly, PDF & Email

Leave a Comment

More News