ഹൈദരാബാദില്‍ ശ്മശാനത്തിന് സമീപം മൃതദേഹം കണ്ടെത്തി; നരബലിയെന്ന് സംശയം

ഹൈദരാബാദ് : സംശയാസ്പദമായ സാഹചര്യത്തിൽ തിങ്കളാഴ്ച നഗരത്തിലെ ശ്മശാനത്തിന് സമീപം ഒരാളുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. സൈബറാബാദ് പോലീസ് കമ്മീഷണറേറ്റിലെ കെപിഎച്ച്ബി പോലീസ് സ്റ്റേഷൻ പരിധിയിലെ അലി തലാബ് ഷംഷാന് സമീപമാണ് നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്. ഇത് നരബലിയാണെന്ന് അവർ സംശയിക്കുന്നു.

കൊല്ലപ്പെട്ടയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാൾക്ക് 25നും 35നും ഇടയിൽ പ്രായമുണ്ടെന്ന് കരുതുന്നു. സമീപത്ത് ക്ഷുദ്രപൂജ നടത്തിയിരുന്നതായി നാട്ടുകാർ പറയുന്നു.

ഇയാളെ കൊലപ്പെടുത്തി ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് പോലീസ് കരുതുന്നത്. മൃതദേഹത്തിന് സമീപം മൊബൈൽ ഫോണും ബാഗും പോലീസ് കണ്ടെടുത്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. അന്വേഷണ സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.

അതേ സ്ഥലത്തുവെച്ച് കൊലപ്പെടുത്തിയതാണോ അതോ മറ്റെവിടെയെങ്കിലും വച്ച് കൊലപ്പെടുത്തിയതാണോയെന്ന് അന്വേഷിക്കുകയാണെന്നും, മൃതദേഹം ശ്മശാനത്തിന് സമീപം കൊണ്ടുവന്ന് തീയിട്ടതാണെന്നും ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News