ഖത്തറിലെ ആവേശം തലവടിയിലേക്ക്: കൊടുമ്പിരി കൊള്ളുന്ന കളിയാരവം!

എടത്വ: ഖത്തറിൽ പന്തുരുളാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ നാടും നഗരവും ഉത്സവ ലഹരിയിലേക്ക് നയിക്കുന്ന ആഘോഷ പരിപാടികൾക്ക് തുടക്കമായി. ലോകമാകെ അലയടിക്കുന്ന ലോകക്കപ്പ് ആവേശത്തിൽ പങ്കുകൊണ്ട് ‘അർജൻ്റീന ഫാൻസ് തലവടിയും. ഗോളാരവത്തിന്റെ ഭാഗമായി അർജൻ്റീന ഫാൻസ് തലവടിയുടെ നേതൃത്വത്തിൽ തലവടി ജംഗ്ഷനിൽ വല കിലുക്കം സംഘടിപ്പിച്ചു.

തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കിക്കോഫ് ചെയ്തു. സൗഹൃദ വേദി ചെയർമാൻ ഡോ. ജോൺസൺ വി. ഇടിക്കുള അദ്ധ്യക്ഷത വഹിച്ചു. തലവടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജി.വി. വിനോദ് കുമാർ, വൈസ് പ്രസിഡൻ്റ് ജോജി ഏബ്രഹാം, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ജോജി ജെ വയലപ്പള്ളി, അംഗം ബിനു സുരേഷ്, പിയുഷ്‌ പ്രസന്നൻ, പി.ഡി സുരേഷ്, ക്ലബ് ഭാരവാഹികളായ ഗോകുൽ ജി.നാഥ്, അജിത്ത് കുമാർ പി.കെ, അഖിൽ ടി.എം, വിജീഷ് കുമാർ, വിനയ് കുമാർ, ജിതിൻ വി.ജെ, സോണു സുനിൽ, സുർജിത്ത് കുമാർ, പ്രവീൺ പുരുഷോത്തമൻ, അഭിജിത്ത് എസ്, ആശിഷ് എന്നിവരുടെ ഊർജസ്വലമായ പങ്കാളിത്തം കൊണ്ട് ‘വല കിലുക്കം’ ശ്രദ്ധേയമായി.

തലവടിയിൽ വിവിധ താരങ്ങൾക്ക് കട്ടൗട്ടുകൾ ഉയർന്നു കഴിഞ്ഞു. ആവേശ ലഹരിയിൽ വാലയിൽ ബെറാഖാ ഭവൻ തറവാടിൻ്റെ മതിലിനും വീടിനും അർജ്ജൻ്റീനയുടെ ജേഴ്സിയുടെ നിറം കൊടുത്ത് വർണ്ണാഭമാക്കിയത് സമൂഹ മാധ്യമങ്ങളിൽ തരംഗം ആയിരിക്കുകയാണ്.

Print Friendly, PDF & Email

Leave a Comment

More News