മര്‍സ ഹൈപ്പര്‍ മാര്‍ക്കറ്റ് സംഘടിപ്പിച്ച ഇന്റര്‍ ഡിസ്റ്റിക് പെനാല്‍റ്റി ഷൂട്ട് ഔട്ട് മത്സരത്തില്‍ തൃശൂര്‍ ജില്ല ജേതാക്കള്‍

ദോഹ: ഖത്തര്‍ ലോകകപ്പിന് ഐക്യദാര്‍ഢ്യവുമായി മര്‍സ ഹൈപ്പര്‍ മാര്‍ക്കറ്റ്‌സംഘടിപ്പിച്ചഇന്റര്‍ ഡിസ്റ്റിക് പെനാല്‍റ്റി ഷൂട്ട് ഔട്ട് മത്സരത്തില്‍ തൃശൂര്‍ ജില്ല ജേതാക്കളായി. മലപ്പുറം ജില്ലയാണ് റണ്ണര്‍ അപ്പ്. അബുഹമൂര്‍ ഇറാനി സ്‌കൂളില്‍ നടന്നപെനാല്‍റ്റി ഷൂട്ട് ഔട്ട് മത്സരം മര്‍സ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് ജിഫിന്‍ കിക്ക് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. മത്സരത്തില്‍ വിവിധ ജില്ലകളെ പ്രതിനിധീകരിച്ചുകൊണ്ട് 14 ടീമുകള്‍ പങ്കെടുത്തു.

വിജയികള്‍ക്ക് മര്‍സ ഹൈപ്പര്‍മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ ഷാഫി ബിന്‍ ഹംസ ട്രോഫി സമ്മാനിച്ചു. മര്‍സ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് ജിഫിന്‍, മാനേജര്‍ ഷംസീര്‍ ഖാന്‍, ചീഫ് അക്കൗണ്ടന്റ് സഹീര്‍ സി.പി, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ അഹമ്മദ് പാതിരിപ്പറ്റ, വിഷന്‍ മീഡിയ പ്രതിനിധികളായ അബ്ദുള്‍ ഫത്താഹ് നിലമ്പൂര്‍, നസീമ വലിയകത്ത്എന്നിവര്‍ പങ്കെടുത്തു.

ഫോട്ടോ : മര്‍സ ഹൈപ്പര്‍മാര്‍ക്കറ്റ് സംഘടിപ്പിച്ച പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരത്തില്‍ വിജയികളായ തൃശ്ശൂര്‍ ജില്ലാ ടീമിന് ജനറല്‍ മാനേജര്‍ ഷാഫി ബിന്‍ ഹംസ ട്രോഫി സമ്മാനിക്കുന്നു. മര്‍സ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് ജിഫിന്‍, മാനേജര്‍ ഷംസീര്‍ ഖാന്‍, ചീഫ് അക്കൗണ്ടന്റ് സഹീര്‍ സി.പി, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ അഹമ്മദ് പാതിരിപ്പറ്റ, വിഷന്‍ മീഡിയ പ്രതിനിധികളായ അബ്ദുള്‍ ഫത്താഹ് നിലമ്പൂര്‍, നസീമ വലിയകത്ത് എന്നിവര്‍ സമീപം

Print Friendly, PDF & Email

Leave a Comment

More News