നാട്ടില്‍ നിന്ന് തിരികെ എത്തി മൂന്നാം ദിവസം പ്രവാസി മലയാളി മരിച്ചു

മനാമ : പ്രവാസി മലയാളി ഹൃദയാഘാതം മൂലം ബഹ്റൈനിൽ മരിച്ചു. മാള കൊച്ചുകടവ് കടപ്പറമ്പിൽ ബാവയുടെ മകൻ ഷമീർ ബാവ (45) ആണ് മരിച്ചത്. മനാമയിലെ കുവൈറ്റ് എംബസി ജീവനക്കാരനായിരുന്ന ഷമീർ ബാവയെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യ – സുമയ്യ. മൂന്ന് മക്കളുണ്ട്. സഹോദരന്‍ ഷബീര്‍ (ബഹ്റൈന്‍), ഷമീന (മസ്‍കത്ത്). മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

Print Friendly, PDF & Email

Leave a Comment

More News