ദേശീയ വനിതാ കമ്മീഷൻ അംഗമായി ഖുശ്ബു സുന്ദറിനെ നാമനിർദ്ദേശം ചെയ്തു

ചെന്നൈ : നടിയും രാഷ്ട്രീയ നേതാവുമായ ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗം ഖുശ്ബു സുന്ദറിനെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നോമിനേറ്റ് ചെയ്തതായി തമിഴ്‌നാട് ഭാരതീയ ജനതാ പാർട്ടി അദ്ധ്യക്ഷൻ കെ.അണ്ണാമലൈ.

ചുമതലയേല്‍ക്കുന്ന തീയതി മുതൽ മൂന്ന് വർഷത്തേക്കോ അല്ലെങ്കിൽ 65 വയസ്സ് വരെയുള്ള കാലയളവിലേക്കോ, ഏതാണ് നേരത്തെയുള്ളത് ആ സമയത്തേക്കാണ് നോമിനേഷൻ എന്ന് NCW ഡയറക്ടർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.

എൻ‌സി‌ഡബ്ല്യു അംഗമായി നാമനിർദ്ദേശം ചെയ്യപ്പെട്ട ഖുശ്ബുവിനെ അണ്ണാമലൈ ഒരു ട്വീറ്റിൽ അഭിനന്ദിച്ചു.

അവരുടെ നിരന്തരമായ പരിശ്രമത്തിനും സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള പോരാട്ടത്തിനുമുള്ള ഇത് അംഗീകാരമാണിറ്റെന്ന് അദ്ദേഹം പറഞ്ഞു.

അണ്ണാമലൈ തനിക്ക് എന്നും വലിയ പ്രോത്സാഹനമായിരുന്നുവെന്ന് ഖുശ്ബു പ്രതികരിച്ചു.

എതിരാളികളായ രാഷ്ട്രീയ നേതാക്കൾക്കെതിരെ പൊട്ടിത്തെറിച്ചാണ് ഖുശ്ബു വാർത്തകളിൽ ഇടം നേടിയത്.

 

Print Friendly, PDF & Email

Related posts

Leave a Comment