ഹെലികോപ്റ്റര്‍ അപകടത്തിന്റെ ഫോട്ടോ പരസ്യപ്പെടുത്തിയതിന് ലോസ്ആഞ്ചലസ് കൗണ്ടി 28.85 മില്യന്‍ ഫൈന്‍

ലോസ്ആഞ്ചലസ്: 2020-ലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ മുന്‍ ലോസ്ആഞ്ചലസ് ലേക്കേഴ്‌സ് താരം കോബി ബ്രയനും മക്കളും കൊല്ലപ്പെട്ട ചിത്രങ്ങള്‍ ഡെപ്യൂട്ടികള്‍ പങ്കിട്ട കേസില്‍ കോമ്പിയുടെ ഭാര്യ വനേസ ലോസ്ആഞ്ചലസ് കൗണ്ടിക്കെതിരേ ഫയല്‍ചെയ്ത നഷ്ടപരിഹാര കേസില്‍ 28.85 മില്യന്‍ ഡോളര്‍ നല്‍കുന്നതിനുള്ള കരാറില്‍ കൗണ്ടി അധികൃതര്‍ ഒപ്പുവച്ചു.

കോമ്പി ബ്രയാന്‍, മകള്‍ ജിയാന എന്നിവരും മറ്റ് ഏഴുപേരുമാണ് അന്നത്തെ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടത്.

അപകടത്തിന്റെ വേദനാജനകമായ ഫോട്ടോകള്‍ പരസ്യപ്പെടുത്തിയ ഡപ്യൂട്ടികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരുന്നതിന് വനേസ നടത്തിയ ധീരമായ പോരാട്ടത്തിന്റെ വിജയമാണ് ഈ തീര്‍പ്പിലൂടെ ഉണ്ടായിരിക്കുന്നതെന്ന് ഇവരുടെ അഭിഭാഷകന്‍ ലൂയീസ് ലീ പറഞ്ഞു.

അപകടത്തിനു എട്ടുമാസങ്ങള്‍ക്ക് ശേഷമാണ് വനേസ കേസ് ഫയല്‍ ചെയ്തത്. ഡപ്യൂട്ടികള്‍ അവരുടെ സ്വകാര്യ കാമറകള്‍ ഉപയോഗിച്ച് അപകടത്തിന്റെ അനധികൃത ഫോട്ടോകള്‍ എടുത്ത് പരസ്യപ്പെടുത്തിയപ്പോള്‍ തനിക്ക് കടുത്ത വൈകാരിക ക്ലേശം അനുഭവപ്പെട്ടതായി പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഭാര്യയും മകളും കൊല്ലപ്പെട്ട ക്രിസ് ചെസ്റ്ററും ഈ കേസില്‍ കക്ഷി ചേര്‍ന്നിരുന്നു.

അപകടത്തിന്റെ ചിത്രം പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ഇത്രയും തുക നഷ്ടപരിഹാരമായി നല്‍കുന്ന ആദ്യ സംഭവമാണിത്.

Print Friendly, PDF & Email

Leave a Comment

More News