ന്യൂനപക്ഷങ്ങളുടെ ഫണ്ട് വെട്ടിക്കുറക്കുന്നതിൽ കേരളവും കേന്ദ്രവും പരസ്പരം മത്സരിക്കുന്നതാണ് പുതിയ ബജറ്റുകൾ: ഹമീദ് വാണിയമ്പലം

രാജ്യത്ത് കമ്യൂണൽ ഡിവിഷനുകൾ നിർമ്മിച്ച് മത ന്യൂനപക്ഷങ്ങളെ പുറംന്തള്ളുന്ന കേന്ദ്രസർക്കാറിന് കൂട്ടു പിടിക്കുന്ന സമീപനമാണ് കേരളവും ഏറ്റുപിടിക്കുന്നതെന്ന് വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം.
വെൽഫെയർ പാർട്ടി മങ്കട മണ്ഡലം സംഘടിപ്പിച്ച കേന്ദ്ര-സംസ്ഥാന ബജറ്റുകൾക്കെതിരെയുള്ള പ്രതിഷേധ സംഗമം ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു.

മണ്ഡലം പ്രസിഡന്റ് ഫാറൂഖ് കെ പി അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി സി. എച്ച് സലാം സ്വാഗതം ആശംസിച്ചു. കൃഷ്ണൻ കുനിയിൽ മുഖ്യപ്രഭാഷണം നിർവ്വഹിച്ച് സംസാരിച്ചു. പ്രവാസി വെൽഫെയർ ഫോറം ജനറൽ സെക്രട്ടറി ജാബിർ കരുവാട്ടിൽ, അഷറഫ് കുറുവ, മുഹമ്മദലി മങ്കട, ഖദീജ കൊളത്തൂർ, റബീഹ് ഹുസൈൻ, സൈതാലി വലന്പൂർ തുടങ്ങിയവർ സംസാരിച്ചു.

Print Friendly, PDF & Email

Related posts

Leave a Comment