നീരേറ്റുപുറം എം.ടി.എൽ.പി സ്കൂൾ വാർഷികവും രക്ഷാകർത്തൃസമ്മേളനവും നടന്നു

തലവടി: നീരേറ്റുപുറം എം.ടി.എൽ.പി സ്കൂൾ (ചെറുകോട്ട് മുട്ട് – സകൂൾ)137-മത് വാർഷികവും, രക്ഷാകർത്തൃസമ്മേളനവും സ്കൂൾ സ്കൂൾ ലോക്കൽ മാനേജർ ഫാദർ സുനിൽ മാത്യുവിൻ്റെ അദ്ധ്യക്ഷതയിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി.നായർ ഉത്ഘാടനം നിർവ്വഹിച്ചു. തലവടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ജോജി.ജെ. വയലപ്പള്ളി, പഞ്ചായത്ത് അംഗം എൽസി പ്രകാശ്, പ്രഫ: മാത്യൂസ് വർക്കി ,എം.ജി കൊച്ചുമോൻ, പ്രഫ: എലിസബേത്ത് മാത്യു, പ്രധാന അദ്ധ്യാപിക സോണി മാത്യു, മുൻ പ്രധാന അദ്ധ്യാപകരായ സാറാമ്മ, ആനി ,പിറ്റിഎ പ്രസിഡിൻ്റ് പ്രസീദ എസ്, സ്കൂൾ ലീഡർ സെബിൻ മത്തായി സുനിൽ,സൂര്യാ മഹേഷ് എന്നിവർ പ്രസംഗിച്ചു.

കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തപ്പെട്ടു.

Print Friendly, PDF & Email

Leave a Comment

More News