ഇന്നത്തെ രാശിഫലം (2023 ഏപ്രില്‍ 3 തിങ്കള്‍)

ചിങ്ങം: ഇന്നത്തെ നിങ്ങളുടെ തീരുമാനങ്ങള്‍ കൃത്യമായിരിക്കും. അതുപോലെ ഉറച്ചതുമായിരിക്കും. നിങ്ങളുടെ ആരോഗ്യം നന്നായിരിക്കും. ജോലിസ്ഥലത്ത്‌ കാര്യങ്ങള്‍ പതിവുപോലെ പുരോഗമിക്കും. എന്തായാലും ഇന്ന്‌ നിങ്ങള്‍ ജോലിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. വ്ൃക്തിബന്ധങ്ങളില്‍ ചില ചെറിയ വാദപ്രതിവാദങ്ങള്‍ മുളപൊട്ടാന്‍ സാധ്യതയുണ്ട്‌. അത്‌ കൂടുതല്‍ സങ്കീര്‍ണമായ സംഘട്ടനത്തിലേക്കു പോകാന്‍ അനുവദിക്കാതിരിക്കുക.

കന്നി: ഇന്ന്‌ നിങ്ങള്‍ നിങ്ങളുടെ കുടുംബകാര്യങ്ങളുടെ പ്രാധാന്യം മനസിലാക്കും. നിങ്ങള്‍ക്ക്‌ സന്ധിസംഭാഷണത്തില്‍ നല്ല പാടവം ഉള്ളതിനാല്‍ അത്‌ തര്‍ക്കങ്ങള്‍ സൌഹാര്‍ദപരമായി തീര്‍ക്കാന്‍ നിങ്ങള്‍ ഉപയോഗിക്കുകയും ചെയും. ഇന്ന്‌ നിങ്ങള്‍
ജീവിതത്തില്‍ നേരോട്‌ കൂടി നില്‍ക്കുന്നതിനുള്ള പാഠങ്ങള്‍ പഠിക്കും.

തുലാം: നിങ്ങള്‍ക്ക്‌ ഇന്ന്‌ കുടുംബാംഗങ്ങളുമായിട്ട്‌ സമയം ചെലവിടണം. നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്ക്‌ വേണ്ടി ഒരു ഉല്ലാസ യാത്രയോ സത്കാരമോ സംഘടിപ്പിക്കുകയും അവരോടൊപ്പം ഈ ദിവസം ഉല്ലസിക്കുകയും ചെയ്യുക. നിങ്ങള്‍ ഇന്ന്‌ ഭക്തിസ്ഥലങ്ങളിലേക്കോ ക്ഷേത്രത്തിലേക്കോ ഒരു യാത്ര പോകും. അത്‌ നിങ്ങളുടെ മനസിനെയും ആശയങ്ങളെയും ഉയര്‍ത്തുകയും ചെയ്യും.

വൃശ്ചികം: വളരെക്കാലമായി ഉള്ളില്‍ സൂക്ഷിക്കുന്ന കാര്യങ്ങള്‍ വെളിവാക്കാന്‍ തോന്നുന്ന സമയമാണ്‌ ഇത്‌. ഈ അതിസമ്മര്‍ദം നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കും. ഇതിന്‌ ആശ്വാസം കിട്ടുന്നതിനായി നിങ്ങളുടെ പ്രണയിനിയുമൊത്ത്‌ കുറച്ച്‌ സമയം ചെലവഴിക്കുക.

ധനു: ഇന്ന്‌ ഒരേ സമയം ഒന്നിലധികം ജോലികള്‍ ചെയ്യാന്‍ നിങ്ങള്‍ പദ്ധതിയിടും. നിങ്ങളുടെ അവബോധം ഇന്ന്‌ നിങ്ങളെ നയിക്കും. അതിനെ വിശ്വസിച്ച്‌ മുന്നോട്ട പോകുക. ചില വെല്ലുവിളികള്‍ ഇന്ന്‌ നേരിടേണ്ടി വന്നേക്കാം.

മകരം: ആരോഗ്യമാണ്‌ ധനം എന്ന തത്വത്തില്‍ ഇന്ന്‌ നിങ്ങള്‍ ഉറച്ച്‌ വിശ്വസിക്കും. ഇതുവരെ ആരോഗ്യം നല്ല രീതിയില്‍ നിലനിര്‍ത്തിയിട്ടുള്ള ഒരു വ്യക്തിയാണ്‌ നിങ്ങള്‍. അതുകൊണ്ട്‌ നിങ്ങള്‍ക്ക്‌ ഇന്ന്‌ അതൊരു വലിയ വിഷയമാകില്ല. ജോലി കൃത്യ സമയത്ത്‌ തീര്‍ക്കാത്തതില്‍ മേലുദ്യോഗസ്ഥന്‍ നിങ്ങളോട്‌ ദേഷ്യപ്പെട്ടേക്കാം. ദിനാന്ത്യത്തില്‍ നിങ്ങള്‍ക്ക്‌ സാമ്പത്തിക
ബുദ്ധിമുട്ടുകള്‍ ഉണ്ടാകും.

കുംഭം: ഇത്‌ നിങ്ങള്‍ക്ക്‌ കുടുംബവുമൊത്തുള്ള സമയമാണ്‌. അടുപ്പമുള്ളവരും പ്രിയപ്പെട്ടവരും ഇന്ന്‌ നിങ്ങളോടൊത്ത്‌ ആഹ്ളാദിക്കും. നിങ്ങള്‍ അവരെ അമിതമായി ലാളിക്കും. നിങ്ങളുടെ സ്നേഹവും വാത്സല്യവും തീര്‍ച്ചയായും അവര്‍ക്ക്‌ കൊടുക്കുകയും അത്‌ ഒന്നിനു പകരം ആയിരമായി നിങ്ങള്‍ക്ക്‌ തിരിച്ച്‌ കിട്ടുകയും ചെയ്യും.

മീനം: ഉദ്യോഗത്തില്‍ നിങ്ങള്‍ക്ക്‌ അഭിനിവേശം ഉണ്ടെങ്കില്‍ നിങ്ങള്‍ അവിടെ തിളങ്ങും. ജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ നിങ്ങളുടെ സ്വഭാവം അടിമുടി മാറ്റണം.

മേടം: ഇന്ന്‌ നിങ്ങള്‍ നിങ്ങളുടെ കുട്ടികളുടെ നിര്‍ബന്ധത്തിനു വഴങ്ങേണ്ടിവരും. ഇത്‌ ഒരു ദുഷ്കരമായ കാര്യമായിരിക്കും. കുറേ
നാളുകളായി മാറ്റിവച്ചിരിക്കുന്ന ജോലികള്‍ നിങ്ങള്‍ ഇന്ന്‌ പൂര്‍ത്തീകരിക്കും. പൊതു മേഖലയിലും വൈദൃശാസ്ത്ര രംഗത്തും പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ ഇന്ന്‌ നല്ല ദിവസമാണ്‌.

ഇടവം: ഇന്ന്‌ നിങ്ങള്‍ സര്‍ഗശക്തി ഉള്ളവനും സമര്‍ഥനും ആയിരിക്കും. പ്രവര്‍ത്തന ശൈലിയും കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള കഴിവും നിങ്ങളുടെ സഹപ്രവര്‍ത്തകരെയും മേലധികാരികളെയും അമ്പരപ്പിക്കും. കീഴുദ്യോഗസ്ഥര്‍ക്ക്‌ നിങ്ങളില്‍ മതിപ്പുണ്ടാവുകയും അവര്‍ പ്രചോദിതരാവുകയും ചെയും.

മിഥുനം: നിങ്ങള്‍ക്ക്‌ ഇന്ന്‌ നല്ലതും ചീത്തയും തമ്മില്‍ വേര്‍തിരിക്കാന്‍ കുഴിവില്ലാത്തവനായി മാറും. എന്നിരുന്നാലും സന്ധ്യയോടു കൂടി കാര്യങ്ങള്‍ നല്ലതായിത്തീരും.

കര്‍ക്കിടകം: സ്പഷ്ടവും വൃക്തവുമായ ഭാവിക്കായി കൃത്യമായ ഒരു പദ്ധതിയോടു കൂടിയാകും നിങ്ങള്‍ ഈ ദിവസം തുടങ്ങുക. വിവേകത്തോടുകൂടി സൃഷ്ടിച്ച ഉപായങ്ങള്‍ നിശ്ചയദാര്‍ഷ്യത്തോട്‌ കൂടി നടപ്പില്‍ വരുത്തും. ഇത്തരം ചിട്ടയോടുകൂടിയ തീരുമാനങ്ങള്‍ ഭാവിയില്‍ നിങ്ങളുടെ സമയം കൂടുതല്‍ ലാഭിക്കും. ഇന്ന്‌ നിങ്ങള്‍ എല്ലാ ഉദ്യമങ്ങളിലും വിജയിക്കും.

 

Print Friendly, PDF & Email

Related posts

Leave a Comment