ഇന്ത്യൻ കോൺസുലേറ്റിന് നേരെ ആക്രമണം, അപലപിച്ചു അമേരിക്ക

സാൻഫ്രാൻസിസ്‌കോ:സാൻഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെയുണ്ടായ ആക്രമണത്തെ അമേരിക്ക അപലപിച്ചു.”ശനിയാഴ്ച സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെ റിപ്പോർട്ട് ചെയ്യപ്പെട്ട നശീകരണത്തെയും തീയിടാനുള്ള ശ്രമത്തെയും അമേരിക്ക ശക്തമായി അപലപിക്കുന്നു,” യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാത്യു മില്ലർ ട്വീറ്റ് ചെയ്തു.

ഖാലിസ്ഥാൻ തീവ്രവാദികളാണ്  കോൺസുലേറ്റ് തകർക്കുകയും തീയിടാൻ ശ്രമിക്കുകയും ചെയ്തത്. “സാൻഫ്രാൻസിസ്കോ ഡിപ്പാർട്ട്‌മെന്റ് പെട്ടെന്ന് തീ അണച്ചു, കേടുപാടുകൾ പരിമിതമായിരുന്നു, ജീവനക്കാർക്ക് പരിക്കില്ല. പ്രാദേശിക, സംസ്ഥാന, ഫെഡറൽ അധികാരികളെ അറിയിച്ചിട്ടുണ്ട്, ആക്രമണത്തിന്റെ വീഡിയോയും ഔട്ട്‌ലെറ്റ് പോസ്റ്റ് ചെയ്തിട്ടുണ്ട്.

അഞ്ച് മാസത്തിനിടെ രണ്ടാം തവണയും ഖാലിസ്ഥാൻ അനുകൂലികൾ സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെ നടത്തിയ നശീകരണത്തെയും തീവെക്കാനുള്ള ശ്രമത്തെയും അമേരിക്ക നിശിതമായി , അപലപിച്ചു ഇത് “ക്രിമിനൽ കുറ്റം” എന്നാണ് വിശേഷിപ്പിച്ചത്

Print Friendly, PDF & Email

Leave a Comment

More News