കനത്ത മഴയെ തുടർന്ന് സ്‌കൂളുകളും കോളേജുകളും അടച്ചു

നോയിഡ: ഉത്തർപ്രദേശിലെ നോയിഡയിലെ പല ജില്ലകളിലും മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു . ഗാസിയാബാദിലെ നോയിഡയിൽ ഏതാനും ദിവസങ്ങളായി തുടർച്ചയായി മഴ പെയ്യുകയാണ്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഗാസിയാബാദിലെ സ്‌കൂളുകൾ അടച്ചിടാൻ ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. ഇതിന് പിന്നാലെ നോയിഡയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ എല്ലാ സ്‌കൂളുകൾക്കും ജൂലൈ 10 മുതൽ 12 വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലാ മജിസ്‌ട്രേറ്റ് മനീഷ് കുമാർ വർമയാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. കനത്ത മഴയെ തുടർന്ന് ഗൗതം ബുദ്ധ നഗർ ജില്ലയിലെ എല്ലാ സ്‌കൂളുകൾക്കും കോളേജുകൾക്കും ജൂലൈ 10 മുതൽ 12 വരെ അവധിയായിരിക്കും.

 

Print Friendly, PDF & Email

Leave a Comment

More News