ഡിഐജി ഷാരിഖ് ജമാൽ ഖാനെ ലാഹോറിലെ വസതിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ലാഹോർ: ഡിഐജി ഷാരിഖ് ജമാല്‍ ഖാനെ ഡിഫൻസ് ഫേസ് IV ൽ നിഷ്താർ പോലീസ് സ്റ്റേഷൻ പരിധിയിലെ 104 നമ്പർ ഫ്ലാറ്റിൽ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വായിൽ നിന്നും മൂക്കിൽ നിന്നും രക്തം ഒഴുകിയ നിലയിലായിരുന്നു ആശുപത്രിയിലെത്തിച്ചത്.

ഒരു പുരുഷനെയും സ്ത്രീയെയും ഡിഫൻസ് പോലീസ് കസ്റ്റഡിയിലെടുത്തതായും അന്വേഷണത്തിനായി ഇവരുടെ വീട്ടിൽ നിന്ന് ഭക്ഷണവും പാത്രങ്ങളും പിടിച്ചെടുത്തതായും പോലീസ് വൃത്തങ്ങൾ അറിയിച്ചു.

അതിനിടെ, ജമാല്‍ ഖാന്റെ മയ്യിത്ത് നമസ്കാരം ഇക്രയില്‍ നടന്നു. ഡിഐജി ഓപ്പറേഷൻസ് ലാഹോർ അലി നാസിർ റിസ്വി, അഡീഷണൽ ഐജി ഓപ്പറേഷൻസ് പഞ്ചാബ് ഷഹ്സാദ് സുൽത്താൻ, ഡിഐജി ലോജിസ്റ്റിക്സ് പഞ്ചാബ് അത്താർ ഇസ്മായിൽ, ഡിഐജി അമിൻ ബൊഖാരി, അവരുടെ ബന്ധുക്കൾ ഉൾപ്പെടെ വിവിധ വകുപ്പുകളിൽ നിന്നുള്ളവർ മയ്യിത്ത് നമസ്കാരത്തിൽ പങ്കെടുത്തു.

അന്തരിച്ച ജമാൽ നേരത്തെ ഡിഐജി ട്രാഫിക്, റെയിൽവേ ഡിഐജി ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗ്രേഡ് 21 ലേക്ക് സ്ഥാനക്കയറ്റത്തിനായുള്ള പരിശീലനം പൂർത്തിയാക്കി. ഈ ദിവസങ്ങളിൽ അദ്ദേഹം സ്പെഷ്യൽ ഡ്യൂട്ടിയിലായിരുന്നു (OSD).

ശനിയാഴ്ച പുലർച്ചെയാണ് ഡിഐജി പൊലീസ് ഷാരിഖ് ജമാലിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെത്തുടർന്ന് മരണത്തിന് പിന്നിലെ വസ്തുതകൾ കണ്ടെത്തുന്നതിന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഷാരിഖ് ജമാലിന്റെ മരണവാർത്ത അറിഞ്ഞയുടൻ പോലീസ് ഉദ്യോഗസ്ഥരും ഷാരിഖ് ജമാലിന്റെ ഭാര്യയും ആശുപത്രിയിലെത്തി.
അദ്ദേഹത്തിന്റെ ഭാര്യയുടെ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്. .

Print Friendly, PDF & Email

Leave a Comment

More News