എന്‍.എ.ജി.സി. പിക്‌നിക്ക് കൂട്ടായ്മയുടെ വേദിയായി

ചിക്കാഗോ: നായര്‍ അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ആഭിമുഖ്യത്തില്‍ ഗ്ലെന്‍വ്യൂവിലുള്ള ജോണ്‍സ് പാര്‍ക്കില്‍ വച്ച് ഈ വര്‍ഷത്തെ പിക്‌നിക്ക് വിജയകരമായി നടന്നു. കുടുംബാംഗങ്ങള്‍ക്ക് ഏവര്‍ക്കും ഒത്തുചേരുവാനുള്ള ഒരു കൂട്ടായ്മയുടെ വേദിയായിരുന്നു.

അസ്സോസിയേഷന്‍ പ്രസിഡന്റ് ശ്രീ. അരവിന്ദ് പിള്ള ഏവരേയും സ്വാഗതം ചെയ്തു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ കായിക കലാപരിപാടികള്‍ പിക്‌നിക്കിനോടനുബന്ധിച്ച് നടത്തപ്പെട്ടു. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, രുചികരമായ ബാര്‍ബിക്യു തുടങ്ങി മറ്റനവധി വിഭവങ്ങള്‍ ഏവര്‍ക്കും നവ്യാനുഭവമായിരുന്നു.

രാവിലെ മുതല്‍ വൈകുന്നേരം വരെ നടന്ന പിക്‌നിക്കില്‍ ഒട്ടനവധി പേര്‍ പങ്കെടുത്തു. നല്ലൊരു ദിവസം അന്യോന്യം കളിച്ചും, ചിരിച്ചും, രസിച്ചും അനുഭവങ്ങള്‍ പങ്കുവച്ചും ചിലവഴിച്ച നിമിഷങ്ങള്‍ ഏവരേയും ഒരു പ്രത്യേക അനുഭൂതിയുടെ, കൂ്ട്ടായ്മയുടെ ഒത്തു ചേരലിലേയ്ക്ക് നയിച്ചു.

പിക്‌നിക്കിനു വേണ്ടി പ്രവര്‍ത്തിച്ച ഏവരേയും അതുപോലെ തന്നെ പങ്കെടുത്തു സഹകരിച്ച എല്ലാ കുടുംബാംഗങ്ങളേയും സെക്രട്ടറി മഹേഷ് കൃഷ്ണന്‍ അനുമോദിക്കുകയും നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

Print Friendly, PDF & Email

Leave a Comment

More News