യാത്രാ ഇളവിന്റെ അടിസ്ഥാനത്തിൽ വിദ്യാര്‍ത്ഥികളോട് വിവേചനം കാണിക്കരുത്; അവര്‍ക്ക് തുല്യ പരിഗണന നൽകണം: ഹൈക്കോടതി

എറണാകുളം: യാത്രാ ഇളവ് നൽകിയതിന്റെ പേരിൽ വിദ്യാർഥികളോട് ബസ് ജീവനക്കാർ വിവേചനം കാണിക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. വിദ്യാർത്ഥികൾക്കും മറ്റ് യാത്രക്കാർക്ക് തുല്യ പരിഗണന നൽകണം. കുട്ടികളോടുള്ള ബസ് ജീവനക്കാരുടെ വിവേചനം പലപ്പോഴും ക്രമസമാധാന തകർച്ചയ്ക്ക് കാരണമാകുന്നു. ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ പോലീസും ശ്രദ്ധിക്കണമെന്നും കോടതി പറഞ്ഞു.

ബസ് കൺസഷൻ നിരക്ക് പരിഷ്‌കരണം സർക്കാരിന്‍റെ നയപരമായ കാര്യമാണ്. അക്കാര്യത്തിൽ കോടതിക്ക് ഇടപെടാനാകില്ലെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി. എന്നാൽ, മാറിയ സാഹചര്യം വിദ്യാർഥി സംഘടനകളും സർക്കാരും പരിഗണിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.

ബസ് ജീവനക്കാർക്കെതിരെ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട ഉത്തരവിലാണ് ഹൈക്കോടതിയുടെ സുപ്രധാന പരാമർശം. എറണാകുളം സ്വദേശികളായ ബസ് ജീവനക്കാർ ഒരുമിച്ച് സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ്. ബസ് ജീവനക്കാർക്കെതിരായ കേസുകൾ റദ്ദാക്കി സിംഗിൾ ബെഞ്ച് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണനാണ് ഉത്തരവിട്ടത്. കൺസഷൻ സംബന്ധിച്ച് ബസ് ജീവനക്കാരും വിദ്യാർഥികളും തമ്മിൽ നിരന്തരം തർക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് കോടതി ഇടപെട്ടത്.

Print Friendly, PDF & Email

Leave a Comment

More News