ന്യൂയോർക്ക് ഹോങ്കോങ് ഡ്രാഗൺ ബോട്ട് റേസിൽ ഭാരത് ബോട്ട് ക്ലബ്ബിന് വിജയ കിരീടം

ന്യൂയോര്‍ക്ക്: ന്യൂയോർക്കിലെ ഫ്ലഷിംഗ് മെഡോസ് കൊറോണ പാർക്കിലെ മെഡോസ് ലേക്കിൽ ആണ്ടു തോറും നടന്നുവരാറുള്ള ഹോങ് കോങ് ഡ്രാഗൺ ബോട്ട് ഫെസ്റ്റിവലിൽ ഓഗസ്റ്റ് 12 ശനിയാഴ്ച്ച നടന്ന വാശിയേറിയ മത്സര വള്ളം കളിയിൽ 250 മീറ്റർ ദൂര വിഭാഗത്തിൽ മനോജ് പി ദാസ് ക്യാപ്റ്റനായ ന്യൂയോർക്കിലെയും ന്യൂജേഴ്സിയിലെയും മലയാളികളായ വള്ളംകളി പ്രേമികളുടെ സംഘടനയായ ഭാരത് ബോട്ട് ക്ലബ്ബ് കഴിഞ്ഞ വർഷത്തെ ജേതാക്കളെ പിന്തള്ളി ഒന്നാം സ്ഥാനം കരസ്തമാക്കി. 500 മീറ്റർ ദൂര മത്സരത്തിൽ മൈക്രോ സെക്കന്റിന്റെ വ്യത്യാസത്തിൽ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

ഭാരത് ബോട്ട് ക്ലബ്ബിന്റെ സാരഥികളായ പ്രസിഡന്റ് വിശ്വനാഥൻ കുഞ്ഞുപിള്ള, സെക്രട്ടറി വിശാൽ വിജയൻ, ട്രഷറർ ജയപ്രകാശ് നായർ, ജോയിന്റ് സെക്രട്ടറി രാധാകൃഷ്ണൻ കുഞ്ഞുപിള്ള, ടീം മാനേജർ ചെറിയാൻ ചക്കാലപ്പടിക്കൽ, വൈസ് ക്യാപ്റ്റൻ ചെറിയാൻ വി കോശി എന്നിവരുടെ നേതൃത്വത്തിലും കരുത്തുറ്റ ടീം അംഗങ്ങളും അവരെ നയിച്ച ഡ്രമ്മർമാരായ ജോൺ കുസുമാലയവും, ദീപക്കും ജൂണിയർ ടീമിന്റെ മാനേജരായ വിനു രാധാകൃഷ്ണനും പ്രത്യേകം അനുമോദനം അർഹിക്കുന്നു.

ഓഗസ്റ്റ് 19-ാം തീയതി കാനഡയിൽ വച്ചു നടക്കുന്ന കനേഡിയൻ നെഹൃ ട്രോഫി വള്ളംകളി മത്സരത്തിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് പ്രസിഡന്റ് വിശ്വനാഥൻ കുഞ്ഞുപിള്ള പറഞ്ഞു.

 

Print Friendly, PDF & Email

Leave a Comment

More News