അരിസോണയിൽ കൊടുംചൂട് ഗവർണർ “ഹീറ്റ് എമർജൻസി” (അടിയന്തരാവസ്ഥ’) പ്രഖ്യാപിച്ചു

Democratic gubernatorial candidate Katie Hobbs speaks on the set of “Arizona Horizon” prior to a televised interview with host Ted Simons in Phoenix, Tuesday, Oct. 18, 2022. (AP Photo/Ross D. Franklin)

അരിസോണ: അരിസോണ  ഗവർണർ, കാറ്റി ഹോബ്സ്, സംസ്ഥാനമൊട്ടാകെ ഹീറ്റ് എമർജൻസി (അടിയന്തരാവസ്ഥ’) പ്രഖ്യാപിച്ചു.സൂര്യാഘാതമേറ്റ്  വർദ്ധിച്ചുവരുന്ന മരണസംഖ്യയെക്കുറിച്ചുള്ള വിമർശനങ്ങൾക്കിടയിൽ സർക്കാർ ശ്രമങ്ങളെ മികച്ച രീതിയിൽ ഏകോപിപ്പിക്കുന്നതിനും സംസ്ഥാന തലസ്ഥാനത്ത് രണ്ട് പുതിയ കൂളിംഗ് സെന്ററുകൾ തുറക്കുന്നതിനുമുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ വെള്ളിയാഴ്ച ഒപ്പുവെക്കുകയും ചെയ്തു

.1.6 ദശലക്ഷം ജനസംഖ്യയുള്ള അമേരിക്കയിലെ അഞ്ചാമത്തെ വലിയ നഗരമായ ഫീനിക്‌സിൽ(ആരിസോണ) ആഗോളതാപനം,  അനിയന്ത്രിതമായ നഗരവികസനം എന്നിവമൂലം താപനില കുതിച്ചുയരുകയാണ്

The first dust storm of the monsoon season rolls over Camelback Mountain in the Paradise Valley suburb of Phoenix, Arizona, U.S. July 17, 2023. Phoenix hit 114F (45.5C) on July 17, matching a historic record of 18 straight days over 110F with the forecast showing the record likely to extend for at least another week. Rob Schumacher/USA Today Network via REUTERS. NO RESALES. NO ARCHIVES. THIS IMAGE HAS BEEN SUPPLIED BY A THIRD PARTY.

ആഗോളതലത്തിൽ ഏറ്റവും ചൂടേറിയ മാസമായിരുന്നു ജൂലൈ; അതേസമയം,യുഎസ് നഗരത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ചൂടേറിയ മാസമാണ് ഫീനിക്സിലേതെന്നു  നാഷണൽ വെതർ സർവീസ് പറയുന്നു . ഇവിടെ  17 ദിവസത്തിനുള്ളിൽ താപനില 115F ൽ എത്തി, 2020 ൽ സ്ഥാപിച്ച ആറ് ദിവസത്തെ മുൻ റെക്കോർഡ് തകർത്തു.

ഈ വർഷം ഇതുവരെ സംഭവിച്ച  345 സംശയാസ്പദമായ ചൂട് മരണങ്ങൾ മാരികോപ കൗണ്ടി മെഡിക്കൽ എക്‌സാമിനറുടെ അന്വേഷണത്തിലാണ്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 20% വർദ്ധനവ് –
ചൂടുമായി ബന്ധപ്പെട്ട  911 കോളുകളിൽ 80 ശതമാനവും വിളിക്കുന്നത് രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണ്.

ഫീനിക്‌സിലെ താപനില തുടർച്ചയായി 31 ദിവസത്തേക്ക് 110F (43C) ന് മുകളിലെത്തിയതിനാൽ, എക്കാലത്തെയും ഏറ്റവും ചൂടേറിയ മാസത്തിൽ 300 പേർ മരിച്ചിട്ടുണ്ടാകാമെന്നാണ് റിപോർട്ടുകൾ . കഴിഞ്ഞ ദശകത്തിൽ നഗരത്തിലെ ചൂട് മരണങ്ങൾ നാലിരട്ടിയിലധികം വർധിച്ചു, 

Print Friendly, PDF & Email

Leave a Comment

More News