സ്കൂളിലേക്ക് മടങ്ങാം: ബാക് ടു സ്കൂൾ ഷോപ്പിംഗ് ഓഫറുകൾ പ്രഖ്യാപിച്ച് യൂണിയൻ കോപ്; 1000-ൽ അധികം ഉൽപ്പന്നങ്ങൾക്ക് 60% വരെ കിഴിവ് നേടാം

ദുബൈ: പുതിയ സ്കൂൾ അക്കാദമിക് വർഷത്തിൽ സേവിംഗ്സുകളും കിഴിവുകളും പ്രഖ്യാപിച്ച് യൂണിയൻ കോപിന്റെ ബാക്ക് ടു സ്കൂൾ ക്യാംപെയ്ൻ. 1000-ന് മുകളിൽ ഉൽപ്പന്നങ്ങളിൽ ഉപയോക്താക്കൾക്ക് 60% വരെ കിഴിവ് നേടാൻ പുതിയ ക്യാംപെയ്നിലൂടെ സാധിക്കും.

സ്റ്റേഷനറി, സ്കൂൾ സപ്ലൈസ്,​ ഗാഡ്ജെറ്റ്സ്, ലഞ്ച് ബോക്സ് തുടങ്ങിയവയിൽ കിഴിവുണ്ട്. എല്ലാ പ്രായക്കാരായ കുട്ടികൾക്കും വേണ്ടി സ്കൂൾ സപ്ലൈസ് ലഭ്യമാണ്. നോട്ടുബുക്കുകൾ, പേന, സ്നാക്സ് എന്നിങ്ങനെ നിരവധി ഉൽപ്പന്നങ്ങൾ മികച്ച വിലയിൽ വാങ്ങാം.

ദുബായിലെ യൂണിയൻ കോപ് ശാഖകൾ സന്ദർശിച്ച് പർച്ചേസുകൾ നടത്താം. അല്ലെങ്കിൽ വെബ് സ്റ്റോർ, സ്മാർട്ട് ആപ്പിലൂടെ ഷോപ് ചെയ്യാം. ലോയൽറ്റി കാർഡ് ‘തമയസ്’ ഉപയോ​ഗിക്കുന്നവർക്ക് അധിക ഡിസ്കൗണ്ടുകളും എക്സ്ക്ലൂസീവ് ഡിസ്കൗണ്ടുകളും റിഡീമബൾ പോയിന്റുകളും നേടാം. ഇന്നു തന്നെ യൂണിയൻ കോപിൽ ഷോപ് ചെയ്യാം, ബാക് ടു സ്കൂൾ ക്യാംപെയ്ൻ പരമാവധി ഉപയോ​ഗപ്പെടുത്താം.

Print Friendly, PDF & Email

Leave a Comment

More News