തയ്യൽ തൊഴിലാളികൾക്ക് ഉത്സവബത്ത അനുവദിക്കുക: എഫ് ഐ ടി യു

നിൽപ്പ് സമരം എഫ് ഐ ടി യു സംസ്ഥാന ജനറൽ സെക്രട്ടറി തസ്ലീം മമ്പാട് ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു

മലപ്പുറം: ക്ഷേമനിധി അനുകൂല്യങ്ങൾ വർദ്ധിപ്പിക്കുക, ക്ഷേമനിധി പെൻഷൻ 6000 രൂപയെങ്കിലും ആക്കുക, തയ്യൽ തൊഴിലാളികൾക്ക് ഉത്സവബത്ത അനുവദിക്കുക, വ്യക്തിഗത പണമടവ് ഗൂഗിൾ പേ വഴിയോ, ഫോൺ പേ വഴിയോ ആക്കുക എന്ന ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേന്ദ്ര – സംസ്ഥാന സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ടൈലറിങ് & ഗാർമെൻറ്സ് വർക്കേഴ്സ് യൂണിയൻ ( FITU) മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറം ക്ഷേമനിധി ഓഫീസിന് മുന്നിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു.

നിൽപ്പ് സമരം എഫ് ഐ ടി യു സംസ്ഥാന ജനറൽ സെക്രട്ടറി തസ്ലീം മമ്പാട് ഉദ്ഘാടനം ചെയ്തു. രാജ്യത്ത് വലിയ രീതിയിലുള്ള തൊഴിലവകാശ പോരാട്ടങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത് . ജീവിക്കാൻ സമ്മതിക്കാത്ത തൊഴിലാളി – ജനവിരുദ്ധ നയങ്ങൾ എൽഡിഎഫ് സർക്കാർ സംസ്ഥാനത്തും നടപ്പിലാക്കി കൊണ്ടിരിക്കുന്നതിന്റെ ഉദാഹരണമാണ് പിണറായി സർക്കാരിന്റെ തൊഴിലാളി നയങ്ങൾ എന്നും കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾ പുതിയ പലപേരുകളിലായി സംസ്ഥാനത്ത് നടപ്പിലാക്കി കൊണ്ടിരിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ടൈലറിങ് & ഗാർമെൻറ്സ് വർക്കേഴ്സ് യൂണിയൻ മലപ്പുറം ജില്ലാ പ്രസിഡണ്ട് റഷീദ ഖാജ അധ്യക്ഷത വഹിച്ചു.

എഫ് ഐ ടി യു ജില്ലാ പ്രസിഡന്റ് കൃഷ്ണൻ കുനിയിൽ, ജില്ലാ ജനറൽ സെക്രട്ടറി ഫസൽ തിരൂർക്കാട്, വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡണ്ട് സുഭദ്രാ വണ്ടൂര്,അലവി വേങ്ങര, ഷുക്കൂർ മാസ്റ്റർ, സമീറ വടക്കാങ്ങര, അബൂബക്കർ പൂപ്പലം തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

ടൈലറിങ് & ഗാർമെൻറ്സ് വർക്കേഴ്സ് യൂണിയൻ മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി സെയ്താലി വലമ്പൂർ സ്വാഗതവും, ജില്ലാ ട്രഷറർ പിടി അബൂബക്കർ നന്ദിയും പറഞ്ഞു…

Print Friendly, PDF & Email

Leave a Comment

More News