എക്യൂമെനിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യൻ ചർച്ചസ് ഇൻ ഫിലഡൽഫിയ ഗെയിം ഡേ സെപ്റ്റംബർ 23 ന്-ഒരുക്കങ്ങൾ പൂർത്തിയായി

ഫിലഡെൽഫിയ: എക്യൂമെനിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യൻ ചർച്ചസ് ഇൻ ഫിലഡൽഫിയ ഗെയിം ഡേബാസ്ക്കറ്റ്ബോൾ വോളിബോൾ എന്നിവയുടെ പുരുഷ വനിതാ വിഭാഗ ടൂർണമെൻറ് സെപ്റ്റംബർ 23-ാം തീയതി ശനിയാഴ്ച രാവിലെ എട്ടുമുതൽ വൈകിട്ട് ആറുവരെ ഹട്ടബോറോയിൽ റെനി ഗേറ്റ്സ് ഇൻഡോർസ്റ്റേഡിയത്തിൽ വച്ച് നടത്തുന്നതാണ്. മുൻ വർഷത്തേതിൽ നിന്നും വ്യത്യസ്തമായി ബാസ്കറ്റ് ബോൾ ഇൻറെവനിതാ വിഭാഗം മത്സരവും ഉണ്ടായിരിക്കും എന്നത് ഈ വർഷത്തെ ടൂർണമെൻറ് പ്രത്യേകതയാണ്.

ഫിലഡൽഫിയയിലും പരിസര പ്രദേശങ്ങളിലുള്ള സഭകളുടെ കൂട്ടായ്മയാണ് എക്യുമിനിക്കൽ ഫെലോഷിപ്പ്ഓഫ് ഇന്ത്യൻ ചർച്ചസ് ഇന്‍ ഫിലഡൽഫിയ. ടീമുകളുടെ രജിസ്ട്രേഷൻ പൂർത്തിയായതായി കൺവീനർ ജോബി ജോൺ അറിയിച്ചു

ഈ ഗെയിം ഡേയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി റവ ഫാ. കെ പി എൽദോസ്, കോ ചെയർ റവ. ഫാ. എം കെ കുര്യാക്കോസ്, ജനറൽ സെക്രട്ടറി ഷാലു പുന്നൂസ്, ട്രഷറർ റോജിഷ് ശാമുവേൽ, യൂത്ത് & സ്പോര്‍ട്സ് കോ-ഓര്‍ഡിനേറ്റർ ജോബി ജോൺ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: ശാലു പുന്നൂസ് (203) 482-9123, ജോബി ജോൺ (267) 760-6906.

Print Friendly, PDF & Email

Leave a Comment

More News