രാഷ്ട്രപതി വിധവയും ആദിവാസിയുമാണ്; അതിനാലാണ് അവരെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നത്: ഉദയനിധി സ്റ്റാലിന്‍

മധുര: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിലേക്ക് രാഷ്ട്രപതി ദ്രൗപതി മുർമുവിനെ നേരത്തേയോ ഇപ്പോഴോ ക്ഷണിച്ചിട്ടില്ലെന്ന് ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) യുവജന വിഭാഗം നേതാവും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ ആരോപിച്ചു. അവർ വിധവയും ആദിവാസിയും ആയതുകൊണ്ടാണതെന്ന് അദ്ദേഹം പറഞ്ഞു. “ഇതിനെയാണോ നമ്മൾ സനാതന ധർമ്മം എന്ന് വിളിക്കേണ്ടത്?” അദ്ദേഹം ചോദിച്ചു.

യുവജനക്ഷേമ കായിക വികസന മന്ത്രിയായ ഉദയനിധി നേരത്തെ സനാതൻ ധർമ്മ വിരുദ്ധ പരാമർശങ്ങളുമായി വിവാദം സൃഷ്ടിച്ചിരുന്നു, ഇത് രാജ്യത്തുടനീളം ചൂടേറിയ ചർച്ചകൾക്കും കാരണമായി. ഭാരതീയ ജനതാ പാർട്ടി (ബിജെപി) യാകട്ടേ ഈ വിഷയത്തിൽ പ്രക്ഷോഭങ്ങളും സൃഷ്ടിച്ചു.

“കുറച്ച് മാസങ്ങൾക്ക് മുമ്പ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് മുർമുവിനെ ക്ഷണിച്ചില്ല. അഞ്ച് ദിവസത്തെ പ്രത്യേക സമ്മേളനം നടക്കുന്ന ആദ്യ സമ്മേളനത്തില്‍ വനിതാ സംവരണ ബിൽ പാസാക്കി. നമ്മുടെ രാജ്യത്തെ ആദ്യത്തെ സിവിലിയൻ രാഷ്ട്രപതി ദ്രൗപതി മുർമുവാണ്. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് അവരെ ക്ഷണിച്ചില്ല,” ഇതിനെയാണോ നമ്മൾ സനാതന ധര്‍മ്മം എന്ന് വിളിക്കേണ്ടത്?,” അദ്ദേഹം ചോദിച്ചു.

സനാതൻ ധർമ്മത്തിനെതിരെ ഞങ്ങൾ തുടർന്നും ശബ്ദമുയർത്തുമെന്ന് പരിപാടിയെ അഭിസംബോധന ചെയ്ത് ഉദയനിധി പറഞ്ഞു. പാർലമെന്റിന്റെ ഉദ്ഘാടന പരിപാടിയിലേക്ക് ഭാരതീയ ജനതാ പാർട്ടി എല്ലാവരേയും ക്ഷണിച്ചുവെന്നും, എന്നാൽ രാജ്യത്തിന്റെ പ്രഥമ പൗരനെ അതായത് രാഷ്ട്രപതിയെ ക്ഷണിക്കാൻ കൂട്ടാക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു. വനിതാ സംവരണ ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്നുണ്ടെന്നും ഇതിനായി നിരവധി നടിമാരെയും ക്ഷണിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് ദ്രൗപതി മുർമുവിനെ അതിൽ നിന്ന് അകറ്റി നിര്‍ത്തിയെന്നും ഡിഎംകെ നേതാവ് പറഞ്ഞു. ഇത്തരം സംഭവങ്ങൾ ഈ തീരുമാനങ്ങളിൽ സനാതൻ ധർമ്മത്തിന്റെ സ്വാധീനത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു.

എന്റെ തലയ്‌ക്കും ആളുകൾ വില നിശ്ചയിച്ചിട്ടുണ്ടെന്ന്‌ കടുത്ത നിലപാടുമായി ഉദയനിധി പറഞ്ഞു. ആളുകൾ എന്നെ കൊല്ലാൻ ആഗ്രഹിക്കുന്നു. ഈ കാര്യങ്ങളിൽ ഞാൻ ഒട്ടും വിഷമിക്കുന്നില്ല. സനാതന ധർമ്മം അവസാനിപ്പിക്കാൻ മാത്രമാണ് ദ്രാവിഡ മുന്നേറ്റ കഴകം സ്ഥാപിച്ചതെന്നും അദ്ദേഹം പറഞ്ഞു. ലക്ഷ്യം നേടുന്നത് വരെ ഞങ്ങൾ വിശ്രമിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫെയ്സ്ബുക്ക് കമന്റുകള്‍ ഇവിടെ വായിക്കാം

 

 

Print Friendly, PDF & Email

Leave a Comment

More News