ഉത്രാടം തിരുനാൾ പമ്പ ജലമേളയുടെ ലോഗോ ഡൽഹിയിൽ പ്രകാശനം ചെയ്തു; 2024 ലെ വള്ളംകളി ഉത്രാട നാളിൽ നടത്തും

ന്യൂഡൽഹി: 65 -മത് കെ സി മാമൻ മാപ്പിള ട്രോഫിക്ക് വേണ്ടിയുള്ള ഉത്രാടം തിരുനാൾ പമ്പ ജലമേളയുടെ ലോഗോ പ്രകാശനം വിദേശ പാർലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരൻ ഡൽഹിയിൽ നിർവഹിച്ചു. 2023 ഡിസംബർ മാസം പതിനേഴാം തീയതി രണ്ടുമണിക്ക് നീരേറ്റുപുറം പമ്പ വാട്ടർ സ്റ്റേഡിയത്തിൽ കുട്ടനാട്ടിലെ പ്രമുഖ ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ മറ്റ് വിഭാഗത്തിലുള്ള കളി വള്ളങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് ആണ് ഈ വർഷത്തിലെ വള്ളംകളി.

കേരളത്തിലെ ഈ വർഷത്തെ വള്ളംകളികൾക്ക് ഇതോടെ തിരശീല വീഴും, ഈ വർഷത്തെ വള്ളംകളി പൂർവ്വാധികം ഭംഗിയോടെ നടത്താൻ ആണ് സംഘാടക സമിതിയുടെ തീരുമാനം, കേരളത്തിന്റെ എല്ലാ ജില്ലകളിലും സ്കൂളുകളും കോളേജുകളിലും കേന്ദ്രീകരിച്ച് അത്തം മുതൽ തുടങ്ങിയ സാംസ്കാരിക പരിപാടികളുടെ സമാപനം കൂടിയായിരിക്കും ഈ വള്ളംകളി. കവടിയാർ കൊട്ടരം മുതൽ തിരുനക്കര മൈതനം വരെ വിവിധ പരിപാടികൾ വള്ളംകളിയോട് അനുബദ്ധിച്ച് നടത്തുമെന്നും 2024 ലെ വള്ളംകളി ഓണത്തോട് അനുബന്ധിച്ച് ഉത്രാട നാളിൽ നടത്തുമെന്നും പമ്പാ ബോട്ട് റേയിസ് വർക്കിംഗ് പ്രസിഡൻ്റ് വിക്ടർ ടി തോമസ് ഡൽഹിയിൽ പറഞ്ഞു.

ഇത്തവണ വള്ളംകളിക്ക് കേന്ദ്ര-സംസ്ഥാന മന്ത്രിമാർ ,എം.പിമാർ, എം.എൽ.എ മാർ, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മത നേതാക്കന്മാർ, സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖരായ വ്യക്തികൾ ഈ വള്ളംകളിയിൽ പങ്കെടുക്കും എന്ന് വർക്കിംഗ് പ്രസിഡൻ്റ് ‘ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News