നഗരത്തിൽ നിന്ന് എത്രയും പെട്ടെന്ന് പുറത്തുപോകണമെന്ന് നഗരവാസികള്‍ക്ക് ഹമാസിന്റെ മുന്നറിയിപ്പ്

ജറുസലേം: ഗാസയ്‌ക്കെതിരായ ഇസ്രയേലിന്റെ ആക്രമണത്തിന് മറുപടിയായി ഇസ്രായേലി നഗരമായ അഷ്‌കെലോൺ ആക്രമിക്കുമെന്ന് ഹമാസ് പ്രത്യേകം ഭീഷണിപ്പെടുത്തിയതായി മാധ്യമ റിപ്പോർട്ട്.

ഗാസ മുനമ്പിന്റെ വടക്ക് ഭാഗത്തുള്ള നഗരവാസികൾ മണിക്കൂറുകൾക്കുള്ളിൽ പുറത്തുപോകണമെന്നാണ് ടെലിഗ്രാമിലെ ഒരു പോസ്റ്റിൽ ഹമാസ് മുന്നറിയിപ്പ് നല്‍കിയത്.

ശനിയാഴ്ച മുതൽ ഗാസയിൽ നിന്ന് ഇസ്രായേലിലേക്ക് 4,500 ലധികം റോക്കറ്റുകൾ തൊടുത്തുവിട്ടതായി ഇസ്രായേൽ സൈന്യം പറയുന്നു. ഗാസയുടെ അതിർത്തിയായ എസ്ഖോൾ മേഖലയിൽ റോക്കറ്റ് ആക്രമണത്തിൽ രണ്ട് വിദേശ തൊഴിലാളികൾ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി ഇസ്രായേൽ എമർജൻസി സർവീസ് അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

1,500-ലധികം ഹമാസ് പോരാളികളുടെ മൃതദേഹങ്ങൾ ഇസ്രായേലിനുള്ളിൽ നിന്ന് കണ്ടെടുത്തതായും ഗാസയുമായുള്ള അതിർത്തി സുരക്ഷിതമാക്കിയതായും ഇസ്രായേൽ സൈന്യം പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കുകയും ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു എന്നും അവര്‍ പറഞ്ഞു.

ഉപരോധിച്ച എൻക്ലേവിലേക്ക് വലിയ തോതിലുള്ള അധിനിവേശത്തിന് മുന്നോടിയായി തങ്ങളുടെ സൈന്യം ഗാസ അതിർത്തിയിൽ ടാങ്കുകളുടെയും ഹെലികോപ്റ്ററുകളുടെയും “ഇരുമ്പ് മതിൽ” സ്ഥാപിക്കുകയാണെന്ന് ഇസ്രായേൽ സൈനിക വക്താവ് പറഞ്ഞു.

ഗാസ മുനമ്പിൽ നിന്ന് 1,87,000-ത്തിലധികം ആളുകൾ പലായനം ചെയ്തിട്ടുണ്ടെന്ന് ഫലസ്തീൻ അഭയാർത്ഥികൾക്കായുള്ള യുഎൻ ഏജൻസി പറഞ്ഞു. എണ്ണം ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും ഏജന്‍സി പറഞ്ഞു.

ഇസ്രായേൽ സേനയുടെ വക്താവ് ലഫ്റ്റനന്റ് കേണൽ റിച്ചാർഡ് ഹെക്റ്റ് പറയുന്നതനുസരിച്ച്, ഈജിപ്തിന്റെ തെക്കൻ അതിർത്തിയിലുള്ള റഫാ ക്രോസിംഗ് വഴി ഗാസയിൽ നിന്ന് “പുറത്തിറങ്ങാൻ” പലസ്തീനികളെ ഉപദേശിച്ചിട്ടുണ്ട്. തിങ്കളാഴ്ച ക്രോസിംഗിലേക്ക് നടത്തിയ വ്യോമാക്രമണത്തിൽ വ്യാപകമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും ഹെക്റ്റ് പറഞ്ഞു.

 

Print Friendly, PDF & Email

Leave a Comment

More News