മിസോറി സിറ്റിയിൽ നിന്നും കാണാതായ ജോയൽ വർഗീസിനെ കണ്ടെത്താൻ സഹായം അഭ്യർത്ഥിച്ചു

മിസോറി സിറ്റി (ഹൂസ്റ്റൺ ): മിസോറി സിറ്റിയിൽ നിന്നും കാണാതായ ജോയൽ വർഗീസിനെ കണ്ടെത്താൻ സഹായം അഭ്യർത്ഥിച്ചു. ടെക്‌സാസിലെ മിസോറി സിറ്റിയിലെ റിവർ സ്റ്റോൺ കമ്മ്യൂണിറ്റിയിൽ നിന്നാണ് ജോയൽ വർഗീസ് എന്ന പതിനാറുകാരനെ കാണാതായത്. ജോയലിന്റെ സുരക്ഷിതമായ തിരിച്ചുവരവ് പ്രതീക്ഷിച്ചുകൊണ്ട് പ്രാർത്ഥനയോടെ കാത്തിരിക്കയാണ് കുടുംബാംഗങ്ങളും സുഹ്ര്ത്തുക്കളും .

ഒക്ടോബർ 10 രാവിലെ 11 മണിക്ക് ജോയൽ ബൈക്കിൽ വീട്ടിൽ നിന്ന് പുറപ്പെട്ടതാണ്. ഇയാളുടെ ലൊക്കേഷനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ സബീന വർഗീസിനെ 281-738-6679 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നു അഭ്യർത്ഥിച്ചിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News