ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് ഏകദിന മാധ്യമ സെമിനാർ ഡാളസിൽ ഒക്ടോബര്‍ 22 നു

ഡാളസ്: ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് ടെക്സസിന്റെ ആഭിമുഖ്യത്തിൽ ഏകദിന മാധ്യമ സെമിനാർ ഡാളസില്‍ സംഘടിപ്പിക്കുന്നു. ഒക്ടോബർ 22 ഞായറാഴ്ച വൈകീട്ട് 5:30 ന് ഗാർലൻഡിലുള്ള കേരള അസോസിയേഷൻ മന്ദിരത്തിൽ വെച്ചാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.

ആനുകാലിക പ്രസക്തമായ സാമൂഹിക – രാഷ്ട്രീയ വിഷയങ്ങളെ അധികരിച്ച് ചർച്ച ഉണ്ടായിരിക്കും. മലയാള മാധ്യമ രംഗത്തെ പ്രഗത്ഭരായ പി.പി. ജെയിംസും, വി. അരവിന്ദും സെമിനാറിൽ വിശിഷ്ടാതിഥികളായി പങ്കെടുത്ത് സംസാരിക്കും.

അമേരിക്കയിലെ തലമുതിർന്ന പ്രമുഖ മാധ്യമപ്രവർത്തകരായ എബ്രഹാം തെക്കേമുറി, ജോയിച്ചൻ പുതുക്കുളം,  ജേക്കബ് റോയ്, സിംസൺ കളത്ര, മൊയ്തീന്‍ പുത്തന്‍‌ചിറ, ഡോ. ജോർജ് കാക്കനാട്ട്, എബ്രഹാം മാത്യു (കൊച്ചുമോൻ ), ജിൻസ്മോൻ സക്കറിയ എന്നിവർ ആശംസകൾ നേർന്ന് പ്രസംഗിക്കും. കൂടാതെ, സാംസ്കാരിക – രാഷ്ട്രീയ നേതാക്കളും പങ്കെടുക്കും.

സമ്മേളനത്തിന് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസിന്റെ ഭരണസമിതി അംഗങ്ങളായ സിജു വി. ജോർജ്ജ്, അഞ്ജു ബിജിലി, സാം മാത്യു, ബെന്നി ജോൺ, പ്രസാദ് തീയാടിക്കൽ, സണ്ണി മാളിയേക്കൽ, പി.പി.ചെറിയാൻ, ബിജിലി ജോർജ്ജ്, ടി.സി. ചാക്കോ എന്നിവർ നേതൃത്വം നൽകും.

വടക്കേ അമേരിക്കയിലെ എല്ലാ മാധ്യമ പ്രവർത്തകരുടേയും, സാമൂഹിക സാംസ്കാരിക സാഹിത്യ പ്രവർത്തകരുടേയും സാന്നിധ്യ സഹകരണം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News