ഇസ്രായേൽ ഹമാസ് യുദ്ധം: ഗാസയിലെ ആശുപത്രി ആക്രമണത്തെ അപലപിച്ച് യുഎസ് പ്രസിഡന്റ് ബൈഡൻ ഇസ്രായേൽ പര്യടനത്തിന് പുറപ്പെട്ടു

മെരിലാൻഡ്: ഇസ്രായേൽ-ഹമാസ് യുദ്ധത്തിനിടയിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ മെരിലാൻഡിലെ ജോയിന്റ് ബേസ് ആൻഡ്രൂസ് വിമാനത്താവളത്തിൽ നിന്ന് ഇസ്രായേലിലേക്ക് പുറപ്പെട്ടു.

നേരത്തെ ഗാസയിലെ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തെ അദ്ദേഹം അപലപിച്ചിരുന്നു. ഗാസയിലെ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തിയതോടൊപ്പം പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചതായും വൈറ്റ് ഹൗസ് പ്രസ്താവനയിറക്കി.

ഇസ്രായേൽ സന്ദർശന വേളയിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ബൈഡന്‍ കാണും.

ജോർദാൻ രാജാവ് അബ്ദുള്ള, ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫതാഹ് അൽ സിസി, പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് എന്നിവരുമായി ബൈഡന്‍ നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കിയതായി ജോർദാൻ വിദേശകാര്യ മന്ത്രി അയ്മാൻ സഫാദി പറഞ്ഞു.

ഗാസയിലെ ആശുപത്രിക്ക് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തില്‍ 500ലധികം പേർ കൊല്ലപ്പെട്ടു. വ്യോമാക്രമണം നടക്കുമ്പോൾ നൂറുകണക്കിന് ആളുകൾ ഗാസയിലെ അൽ-അഹ്‌ലി ആശുപത്രിയിൽ അഭയം പ്രാപിച്ചിരുന്നതായി ഹമാസ് അവകാശപ്പെട്ടു.

 

Print Friendly, PDF & Email

Leave a Comment

More News