രാശിഫലം (16-11-2023 വ്യാഴം‌)

ചിങ്ങം : അംഗീകാരവും പ്രശംസയും തേടിയെത്തും. വളരെക്കാലമായി ആഗ്രഹിക്കുന്നതുപോലെ നിങ്ങൾ തിരിച്ചറിയപ്പെടും. ഇത് സാധ്യമാകുന്നത് നിങ്ങളുടെ പങ്കാളിയുടെയും സഹപ്രവർത്തകരുടെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും കൂടി ശ്രമഫലമായിട്ടായിരിക്കും.

കന്നി : വിജയത്തിന് വേണ്ടി നിങ്ങൾ തന്നെ പരിശ്രമിക്കണമെന്ന ഒരൊറ്റ ലക്ഷ്യമായിരിക്കും ഇന്ന് മുന്നോട്ട് നയിക്കുന്നത്. ഇന്ന് നിങ്ങളുടെ ഭരണപരമായ കഴിവുകൾ കണിശമായിരിക്കും. ജയിക്കണമെന്ന വാശി നിങ്ങളെ പ്രവർത്തിക്കാൻ സജ്ജമാക്കും. പെട്ടെന്ന് തീരുമാനമെടുക്കുന്നതിനുള്ള വൈദഗ്‌ധ്യവും അതിസൂക്ഷ്‌മമായ വിശകലന ചാതുരിയും നിങ്ങളുടെ ഭരണസാരഥ്യത്തിലുള്ള അഭിരുചിക്ക് മാറ്റുകൂട്ടും.

തുലാം : അവസാനിപ്പിക്കാതെ കിടന്നിരുന്ന എല്ലാ ജോലിയും തീർക്കാൻ ഇന്ന് കഴിയും. നിങ്ങൾ എന്ത് ചെയ്‌താലും അത് വളരെ ഭംഗിയായി ചെയ്യുന്നതിനും നിങ്ങളുടെ കഴിവുകൾക്ക് പ്രശംസ ലഭിക്കുന്നതിനും സാധ്യതയുണ്ട്. ഈ കാലയളവ് മുഴുവനായി പ്രയോജനപ്പെടുത്തണം.

വൃശ്ചികം : വളരെ സംഭവബഹുലമായ ഒരു ദിവസമായിരിക്കും. വളരെ ശ്രദ്ധാലുവായും തുറന്ന മനസോടെയും മുതിർന്ന ഉദ്യോഗസ്ഥരുടെ ഉപദേശങ്ങളെ സ്വീകരിക്കണം. വളരെ സഹകരണ മനോഭാവത്തോടെ പെരുമാറും. നിയമപരമായ ബുദ്ധിമുട്ടുകൾ തരണം ചെയ്‌ത് മുന്നോട്ടു പോകുന്നു എന്ന് ഉറപ്പ് വരുത്തുക.

ധനു : ആരോഗ്യത്തില്‍ ഇന്ന് നിങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തുക. ആസൂത്രണം ചെയ്‌ത പദ്ധതികള്‍ ഏറ്റെടുക്കുന്നതില്‍ ഇന്ന് നിങ്ങള്‍ വിജയിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത. തീര്‍ഥാടനത്തിനും അവസരം. ഒരു ബന്ധുവീട്ടിലെ ശുഭകര്‍മത്തില്‍ പങ്കെടുക്കും. ബന്ധുക്കളുമായി സന്തോഷകരമായ ഒത്തുചേരലിന് സാധ്യത. ദാമ്പത്യജീവിതം ഏറെ സന്തുഷ്‌ടിയും സമാധാനവും നല്‍കും. ഇന്ന് നിങ്ങളുടെ പെരുമാറ്റം സ്ഥിരതയുള്ളതാകും. സാമൂഹ്യമായി പേരും പ്രശസ്‌തിയും വര്‍ധിക്കും.

മകരം : ഓരോ ചുമതലയിലും നിങ്ങളുടെ ശ്രദ്ധ വേണം‍. തൊഴില്‍ രംഗത്ത് ആവശ്യമായ സഹായം നിങ്ങൾക്ക് ലഭിക്കും. വരുമാനത്തില്‍ കവിഞ്ഞ ചെലവുണ്ടാകാം. മതപരവും സാമൂഹ്യവുമായ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതമാകുന്നത് ചെലവുകള്‍ കൂടുതലാക്കും. ആരോഗ്യപ്രശ്‍നങ്ങള്‍ നിങ്ങളെ അസ്വസ്ഥമാക്കിയേക്കാം. പുത്രന്മാരുമായോ ബന്ധുക്കളുമായോ കലഹമുണ്ടാകാം. ഇന്ന് വിജയമുണ്ടാവാന്‍ കഠിനാധ്വാനം തന്നെ വേണ്ടിവരും. ഉത്‌കണ്‌ഠ ബുദ്ധിമുട്ടിച്ചേക്കാം. അപകട സാധ്യതയുള്ളതിനാല്‍ കരുതിയിരിക്കുക.

കുംഭം : പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ ഇന്ന് ശുഭ ദിവസമാണ്. സർക്കാർ ജോലിയായാലും ബിസിനസായാലും തൊഴിലില്‍ നേട്ടമുണ്ടാകും. സമൂഹത്തില്‍ പ്രശസ്‌തി വര്‍ധിക്കും. ഭാര്യയില്‍ നിന്നും മക്കളില്‍നിന്നും നല്ല വാര്‍ത്തകള്‍ വന്നുചേരും. വിവാഹാലോചനകള്‍ക്ക് നല്ലദിവസം. ഒരു ഉല്ലാസ യാത്രക്കും സാധ്യത.

മീനം : ചില ബാഹ്യ സ്വാധീനങ്ങളിലൂടെ അശുഭാപ്‌തി ചിന്തകൾ വരാനുള്ള സാധ്യത കൂടുതലാണ്. ദൃഢനിശ്ചയം ശക്തമായി നിലനിർത്താൻ നിങ്ങൾ പരിശ്രമിക്കണം. എപ്പോഴും ചെയ്യുന്ന കാര്യങ്ങൾ കൂടുതൽ സത്യസന്ധവും വ്യക്തവുമാക്കാൻ ശ്രദ്ധിക്കുക.

മേടം : വീട്ടിലും ജോലിസ്ഥലത്തും പോലെ ശ്രദ്ധ നൽകേണ്ടതിനാൽ ബന്ധനസ്ഥനായി തോന്നിയേക്കാം. വൈകുന്നേരം കുറച്ച് സന്തോഷം പ്രതീക്ഷിക്കാം. പ്രശസ്‌തി നേടണമെന്ന നിങ്ങളുടെ ആഗ്രഹത്തിന് അനുകൂലമായ അന്തരീക്ഷം ഉടനെ ഉണ്ടാകും.

ഇടവം : ആരോഗ്യത്തിനും ഉയർച്ചയ്‌ക്കും വേണ്ടിയായിരിക്കും ഊർജവും സമയവും ചെലവഴിക്കുക. വ്യാപാരവുമായി ബന്ധപ്പെട്ട് മികച്ച ഫലം ലഭിച്ചേക്കാം. ഗവേഷണത്തിന്‍റെ ഫലം നിങ്ങൾ വിചാരിച്ചതിനേക്കാൾ മികച്ചതായിരിക്കും.

മിഥുനം : ഇന്നത്തെ ഇടപാടുകളിലും വിൽപനയിലും ബിസിനസിലെ നിങ്ങളുടെ പ്രതിയോഗികൾ വെല്ലുവിളിക്കും. എന്നാൽ, ശ്രദ്ധയും പരിഗണനയും എല്ലാ കാര്യത്തിലും ഉണ്ടായിരിക്കണം.

കര്‍ക്കടകം : മറ്റുള്ളവരോട് തുറന്ന മനസോടെ പെരുമാറാൻ മനസ് പറയും. എന്നാൽ എല്ലാ സാഹചര്യത്തിലും ഇത് അനുയോജ്യമല്ല. കണ്ടറിഞ്ഞ് ആളുകളെ നേരിടുക. ദിവസത്തിന്‍റെ അവസാനം നിങ്ങളുടെ സമീപനം അതുല്യവും നിശ്ചയദാഢ്യം നിറഞ്ഞതുമായിരിക്കും.

Print Friendly, PDF & Email

Leave a Comment

More News