ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; ഒരാളുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു

കൊല്ലം: ഓയൂരിൽ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഉള്‍പ്പെട്ടതെന്നു സംശയിക്കുന്ന ഒരാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. സംഭവത്തിൽ ഊർജിതമായ അന്വേഷണം നടന്നുവരികയാണ്.

പാരിപ്പള്ളിയിലെ ഒരു കടയുടമയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയത്. ഇയാളുടെ പ്രായം 50 വയസ്സിന് മുകളിലാണെന്ന് രേഖാചിത്രത്തിൽ നിന്ന് വ്യക്തമാണ്. ഇയാൾക്കൊപ്പം മറ്റൊരു സ്ത്രീയും ഒരു പുരുഷനും ഉണ്ടായിരുന്നുവെന്നാണ് സൂചന. 50 വയസ്സ് തോന്നിക്കുന്ന ഒരു പുരുഷനെയും 35 വയസ്സ് തോന്നിക്കുന്ന ഒരു സ്ത്രീയെയും മാത്രമേ കടയുടെ ഉടമയായ സ്ത്രീ കണ്ടിട്ടുള്ളൂ. യുവതി മുഖം മറച്ചിരുന്നതായും അവര്‍ പറഞ്ഞു.

കടയിൽ നിന്ന് തേങ്ങ, ബിസ്‌ക്കറ്റ്, റസ്‌ക് എന്നിവ അവര്‍ വാങ്ങിയതായി ഉടമ പറഞ്ഞു. വൈകീട്ട് ഏഴരയോടെ കടയടയ്ക്കുന്ന സമയത്തായിരുന്നു അവര്‍ വന്നത്. ഓട്ടോയിലാണ് വന്നതെന്നും സ്ത്രീ ഷാൾ കൊണ്ട് തല മറച്ചിരുന്നു എന്നും പറഞ്ഞു.

അതേസമയം തട്ടിക്കൊണ്ടുപോയവര്‍ കുട്ടിയുടെ കുടുംബത്തോട് കൂടുതൽ മോചനദ്രവ്യം ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടിയെ വിട്ട് കിട്ടാൻ മോചനദ്രവ്യം വേണമെന്ന് ആണ് പ്രതികളുടെ ആവശ്യം. പണം ആവശ്യപ്പെട്ടുള്ള ശബ്ദരേഖ കുട്ടിയുടെ മാതാവിന് ലഭിച്ചു.

ഓമയൂർ സ്വദേശി റെജിയുടെ മകൾ അഭികേൽ സാറ റെജിയെ ആണ് തട്ടിക്കൊണ്ട് പോയത്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. ട്യൂഷൻ കഴിഞ്ഞ് വൈകീട്ടോടെ സഹോദരനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുട്ടി. ഇതിനിടെ കാറിൽ എത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ട് പോകുകയായിരുന്നു.

Print Friendly, PDF & Email

Leave a Comment

More News