പെൺകുട്ടിയെ ബലമായി കാറിലേക്ക് വലിച്ചു കയറ്റിയ സംഘം ആണ്‍കുട്ടിയേയും നിർബന്ധിച്ച് കയറ്റാന്‍ ശ്രമിച്ചു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കൊല്ലം: ഓയൂരിൽ ആറു വയസുകാരിയെ ബലമായി കാറില്‍ വലിച്ചു കയറ്റുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. സഹോദരനേയും കാറില്‍ കയറ്റാന്‍ ശ്രമിക്കുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. അതേസമയം, സംഭവത്തിൽ ഉള്‍പ്പെട്ടതാണെന്ന് സംശയിക്കുന്ന ഒരാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു.

ഓമയൂർ സ്വദേശി അബികേല്‍ സാറ റെജിയെയാണ് തട്ടിക്കൊണ്ടുപോയത്. കാറിലെത്തിയ സംഘം കുട്ടിയെ ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റുന്നത് ദൃശ്യങ്ങളിൽ കാണാം. കുട്ടി ഇവരുടെ കൈയ്യില്‍ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നുണ്ട്. കൂടെയുണ്ടായിരുന്ന സഹോദരനെ ബലമായി കാറിൽ കയറ്റാനും ശ്രമിക്കുന്നുണ്ട്. സംഭവങ്ങളെല്ലാം നിരീക്ഷിച്ചുകൊണ്ട് 50നോടടുത്ത് പ്രായമുള്ള ഒരാള്‍ നില്‍ക്കുന്നുണ്ട്… പിന്നീട് അയാള്‍ അപ്രത്യക്ഷനായി.

കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഘത്തിലെ ആളാണ് ഇയാളെന്നാണ് സംശയിക്കുന്നത്. ഇയാൾ പ്രദേശവാസിയാണെന്നും സൂചനയുണ്ട്. ഇയാളുടെ രേഖാചിത്രമാണ് പോലീസ് പുറത്തുവിട്ടിട്ടുള്ളത്. കടയുടമയായ സ്ത്രീ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു രേഖാചിത്രം തയ്യാറാക്കിയത്.

നിലവിലെ വിവരങ്ങൾ പ്രകാരം സ്വിഫ്റ്റ് കാറിലാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നാണ് വിവരം. കാറിന്റെ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. കുട്ടിയെ എത്രയും വേഗം കണ്ടെത്താൻ കഴിയുമെന്ന് പോലീസ് അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News