മലങ്കര മാർത്തോമാ സുറിയാനി സഭയുടെ വികാരി ജനറൽ നിയോഗ ശുശ്രൂഷ ഡിസംബർ 1ന്

ഡാളസ്: മലങ്കര മാർത്തോമ സുറിയാനി സഭയുടെ വികാരി ജനറൽ നിയോഗ ശുശ്രൂഷ ഡിസംബർ 1  വെള്ളിയാഴ്ച രാവിലെ 7 മണിക്ക് ചരൽക്കുന്ന് ക്രിസ്ത്യൻ എഡ്യൂക്കേഷൻ ചാപ്പലിൽ വച്ച് നടത്തപ്പെടുന്നതായിരിക്കും എന്ന്  അഭിവന്ദ്യ ഡോ.തിയോഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത അറിയിച്ചു. സഭാ കൗൺസിലിൻറെ ആലോചനയോടും, എപ്പിസ്കോപ്പൽ സിനഡ് അംഗീകാരത്തോടുംകൂടി  ദിവ്യശ്രീമാൻമാരായ റവ. തോമസ് കെ ജേക്കബ് ( വികാരി, തോന്ന്യമാല സെന്റ് തോമസ് മാർത്തോമാ ഇടവക), റവ.ഡോ. ഷാം പി തോമസ് (ഡയറക്ടർ, ബാംഗ്ലൂർ എക്യുമെനിക്കൽ ക്രിസ്ത്യൻ സെന്റർ), റവ. കെ വി ചെറിയാൻ (വികാരി,  മല്ലപ്പള്ളി സെൻറ് ആൻഡ്രൂസ് മാർത്തോമ ഇടവക) എന്നീ കശീശന്മാരെയാണ്  സഭയുടെ പുതിയ മൂന്ന് വികാരി ജനറാളന്മാരായി നിയമിക്കുന്നത്.
മാർത്തോമ സഭയിൽ ഒരു പ്രധാന സ്ഥാനമാണ് വികാരി ജനറൽ. വികാരി ജനറൽ മെത്രാപ്പോലീത്തയുടെ ഡെപ്യൂട്ടി ആയി പ്രവർത്തിക്കുകയും ഇടവകകളുടെ ഭരണപരമായ ഉത്തരവാദിത്വങ്ങളുടെ മേൽനോട്ടത്തിൽ സഹായിക്കുകയും ചെയ്യുന്നു. ഇടവകകളുടെ ഏകോപനും , ഭരണം, അജപാലനം, പരിപാലനം എന്നിവയിൽ വികാരി ജനറൽ നിർണായക പങ്കുവഹിക്കുന്നു. സഭയുടെ പ്രാദേശിക തലത്തിലും കേന്ദ്ര തലത്തിലും സുഗമമായ പ്രവർത്തനം ഉറപ്പാക്കുവാൻ മെത്രാപ്പോലീത്ത, മറ്റു ബിഷപ്പുമാർ, വൈദികർ എന്നിവരുമായി ചേർന്ന് പ്രവർത്തിക്കുന്നു. അജപാലന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക,ഇടവകകൾ സന്ദർശിക്കുക,വൈദികർക്കും,ആത്മായൻമാർക്കും ആവശ്യമായ ആത്മീയ പരിശീലനം നൽകുക, എന്നിവയും വികാരി ജനറൽമാരുടെ ചുമതലകളിൽ ഉൾപ്പെടുന്നു.
പുതിയതായി ചുമതലയിലേക്ക് പ്രവേശിക്കുന്ന വികാരി ജനറാൾമാരുടെ സേവനം സഭയുടെ വികസനത്തിനും,സുവിശേഷ വ്യാപനത്തിനും,മുഖാന്തരം ആയിത്തീരുവാൻ ഏവരുടേയും പ്രാർത്ഥനയും സഹകരണവും,ഏവരും ഭക്തിയോടും പ്രാർത്ഥനയോടുകൂടി വികാരി ജനറൽ നിയോഗ ശുശ്രൂഷയിൽ പങ്കെടുക്കണമെന്നും അഭിവന്ദ്യ മെത്രാപ്പോലീത്ത ഉദ്ബോധിപ്പിച്ചു.
Print Friendly, PDF & Email

Leave a Comment