കൊല്ലം പ്രവാസി അസ്സോസിയേഷൻ വിദ്യാർത്ഥികളെ ആദരിച്ചു

ബഹ്റൈന്‍: വ്യത്യസ്ത മേഖലയിൽ പ്രാഗൽഭ്യം തെളിയിച്ച വിദ്യാർത്ഥികളെ കൊല്ലം പ്രവാസി അസ്സോസിയേഷൻ സംഘടിപ്പിച്ച എഡ്യൂക്കേഷൻ എക്സലൻസ് അവാർഡ് ചടങ്ങിൽ വച്ച് ആദരിച്ചു. എം.ബി ബി.എസ് പൂർത്തിയാക്കിയ ഡോ. നാഫിയ നൗഷാദ് , ഇന്ത്യൻ ആർമിയിലെ ടെക്‌നിക്കൽ സെക്ഷനിൽ പ്രവേശനം ലഭിച്ച അജ്മൽ ജമാൽ , ഐലൻഡ് റ്റോപ്പറായ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥിനി കൃഷ്ണ ആർ. നായർ എന്നിവരെയാണ് ആദരിച്ചത്.

ചടങ്ങിൽ ഇന്ത്യൻ സ്കൂൾ ചെയർമാനും , കെ.പി.എ രക്ഷാധികാരിയുമായ പ്രിൻസ് നടരാജൻ, ടി.കെ.എം എഞ്ചിനീയറിംഗ് കോളേജ് അലൂമ്‌നി പ്രസിഡന്റും , അൽ മൊയ്‌ദ് എയർ കണ്ടിഷനിംഗ് ജനറൽ മാനേജറുമായ ഹാരിസ് മോൻ, എഴുത്തുകാരി മായാ കിരൺ, കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ , ട്രെഷറർ രാജ് കൃഷ്ണൻ , വൈ.പ്രസിഡന്റ് കിഷോർ കുമാർ, സെക്രട്ടറി സന്തോഷ് കാവനാട്, സെക്രട്ടറി അനോജ് മാസ്റ്റർ , അസി. ട്രെഷറർ ബിനു കുണ്ടറ എന്നിവർ സന്നിഹിതരായിരുന്നു.

Print Friendly, PDF & Email

Leave a Comment

More News