രാശിഫലം (ഫെബ്രുവരി 24 ശനി 2024)

ചിങ്ങം: ഇന്ന് നിങ്ങളെടുക്കുന്ന തീരുമാനങ്ങൾ ശരിയായിരിക്കുക മാത്രമല്ല, അവ ഉറച്ചതും കൃത്യതയുള്ളതുമായിരിക്കും. ആരോഗ്യം മെച്ചപ്പെട്ടിരിക്കും. എന്നത്തേയും പോലെ ജോലിസ്ഥലത്തും കാര്യങ്ങൾ നന്നായി പോകും. എന്നിരുന്നാലും, ജോലിയിൽ കൂടുതൽ ശ്രദ്ധിക്കുന്ന ദിവസമാണ്. വ്യക്തിബന്ധങ്ങളിൽ ചില നിസ്സാര വാക്കുതർക്കങ്ങൾ വന്നുകൂടായ്‌കയില്ല. അവ വലിയ ഏറ്റുമുട്ടലുകളാവാതെ ശ്രദ്ധിക്കുക.

കന്നി: കുടുംബകാര്യങ്ങളുടെ പ്രാധാന്യം തിരിച്ചറിയും. കൂടിയാലോചനകൾ നടക്കുമ്പോൾ കഴിവ് പ്രകടമാകുകയും തർക്കങ്ങൾ മികച്ച രീതിയിൽ തീർക്കുന്നതിൽ അവ പ്രയോഗിക്കുകയും ചെയ്യും. ചഞ്ചലപ്പെടാതെ ജീവിതപാഠങ്ങൾ പഠിക്കും. തന്നെയുമല്ല, എതിർപ്പുകൾ സാവധാനത്തിൽ ഇല്ലാതെയാകുമെന്ന് ഉറച്ച് വിശ്വസിക്കുകയും ചെയ്യും.

തുലാം: കുടുംബാംഗങ്ങൾക്കൊപ്പം, ഉല്ലാസത്തോടെയുള്ള ഒരു നല്ല ദിവസമായിരിക്കും. ഒരു ഉല്ലാസയാത്രയോ ഒത്തുചേരലോ നടത്തി കുടുംബാംഗങ്ങൾക്കൊപ്പം സന്തോഷമായിരിക്കാവുന്നതാണ്. നിങ്ങളുടെ മനസും ആശയങ്ങളുമൊക്കെ ഒന്ന് ഉണർവിലാവാൻ, ഏതെങ്കിലും ആരാധനാസ്ഥലങ്ങളിലേക്ക് യാത്ര പോകാവുന്നതാണ്.

വൃശ്ചികം: നിങ്ങൾ ഒരുപാട് നാളായി വിഷമങ്ങൾ ഉള്ളിൽ വെച്ചുകൊണ്ട് നടക്കുകയാണ്. ഇന്ന് ഒരുപക്ഷേ അവയൊക്കെ ഉള്ളിൽ നിന്ന് പുറത്തു വരുന്ന ദിവസമായേക്കാം. വർധിച്ച് വരുന്ന സമ്മർദങ്ങൾ ആരോഗ്യത്തെ ബാധിച്ചേക്കാം. ആശ്വാസമാവാനായി പ്രിയപ്പെട്ടവർക്കൊപ്പം കുറച്ച് സമയം പ്രയോജനകരമായി ചിലവഴിക്കുക.

ധനു: ഇരു കൈകളും ഒരുപോലെ പ്രവർത്തിപ്പിക്കാൻ സാധിക്കുന്നതു പോലെ തോന്നും. അതിനാൽ നിരവധികാര്യങ്ങൾ നിങ്ങൾ പ്ലാൻ ചെയ്യുകയും ചെയ്യും. നിങ്ങളുടെ സഹജവാസനകൾ ഇന്ന് നിങ്ങളെ നിയന്ത്രിക്കും. അവയെ വിശ്വസിച്ച് മുന്നോട്ട് പോകുക. വഴിയിൽ വെല്ലുവിളികൾ നേരിട്ടേക്കാം.

മകരം: ആരോഗ്യമാണ് ധനം എന്ന് നിങ്ങൾ ഉറച്ച് വിശ്വസിക്കുന്നു. നിങ്ങൾ ഇതുവരെയും നല്ല ആരോഗ്യം കാത്തുസൂക്ഷിച്ചിട്ടുണ്ട്. അതിനാൽ അത് ഇന്നൊരു പ്രശ്‌നമാകില്ല. നിലവിലുള്ള പദ്ധതികൾ വിജയകരമായി പൂർത്തിയാക്കുന്നത് അത്ര എളുപ്പമല്ല. എന്നാലും, അവ പൂർത്തിയാക്കുക തന്നെ ചെയ്യും. എന്നാൽ സമയത്ത് ജോലി പൂർത്തിയാക്കാത്തതിൽ മേലധികാരി ചിലപ്പോൾ മുഷിഞ്ഞേക്കാം. പണസംബന്ധമായ പ്രശ്‌നങ്ങൾ ഇന്ന് നിങ്ങളെ അധികം അലട്ടില്ല.

കുംഭം: ഇന്ന്, നിങ്ങളുടെ കുടുംബത്തിനുള്ള സമയമാണ്. നിങ്ങളുടെ പ്രിയപ്പെട്ടവരെല്ലാം ഇന്ന് വളരെ സന്തോഷിക്കും. അവർക്കൊപ്പം കൂടി അവരെ തൃപ്‌തിപ്പെടുത്തുകയും, തമാശകൾകാണിച്ച് അവരെ ചിരിപ്പിക്കുകയും ചെയ്യും. നിങ്ങൾ നൽകുന്ന സ്നേഹവും കരുതലും ഒരു തരത്തിലല്ല, പല വിധത്തിൽ സംശയലേശമന്യേ തിരികെ ലഭിക്കും.

മീനം: വെള്ളത്തിൽ മുങ്ങാതെ പൊങ്ങിക്കിടക്കുന്നത് നീന്തുന്നതു പോലെ തന്നെ പ്രയാസമുള്ള കാര്യമാണ്. അതിനർത്ഥം സ്ഥിരത പുലർത്താൻ നിങ്ങൾ അൽപ്പം വ്യത്യസ്‌തമായി ചിന്തിക്കേണ്ടതുണ്ട് എന്നാണ്. അഭിനിവേശമുണ്ടെങ്കിൽ മാത്രമേ നിങ്ങളുടെ ജോലിയിൽ തിളങ്ങാൻ കഴിയൂ.

മേടം: നിങ്ങളുടെ കുട്ടികളുടെ ആവശ്യമനുസരിച്ച് പണം ചിലവാക്കേണ്ടി വരും. ഇത്രയധികം കഠിനമായി ജോലി ചെയ്‌തിട്ട് കുറെ കാലങ്ങളായി. മാറ്റിവെച്ചുകൊണ്ടിരുന്ന പല ജോലികളും ഇന്ന് നിങ്ങൾ ചെയ്‌ത്‌ തീർക്കും. പൊതുമേഖലയിലുള്ളവർക്കും ആതുരചികിത്സ മേഖലയിലുള്ളവർക്കും ഈ ദിവസം ഗുണകരമാണ്.

ഇടവം: കഴിയുന്നത്ര ക്രിയാത്മകമായും മത്സര്യബുദ്ധിയോടെയുമായിരിക്കും കാണപ്പെടുക. നിങ്ങൾ തൊഴിൽ ചെയ്യുന്ന രീതി, വിദഗ്‌ധമായി കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന രീതി ഇവയൊക്കെ നിങ്ങളുടെ സഹപ്രവർത്തകരേയും മേലുദ്യോഗസ്ഥരേയും അതിശയിപ്പിക്കുകയും, പ്രീതിപ്പെടുത്തുകയും ചെയ്യും. കീഴുദ്യോഗസ്ഥർക്ക് നിങ്ങളിൽ മതിപ്പുണ്ടാകുകയും, അവർ പ്രചോദിതരായിത്തീരുകയും ചെയ്യും.

മിഥുനം: ഇന്ന് ബുദ്ധിയേക്കാൾ ഹൃദയം പറയുന്നതായിരിക്കും കേൾക്കുക. വികാരങ്ങളുടെ ഒഴുക്കിൽ പെട്ടപോലെയുള്ള തോന്നലുണ്ടാകും. ഇതിന്‍റെ അർത്ഥം, നല്ലതും ചീത്തയും തിരിച്ചറിയാൻ ഇന്ന് നിങ്ങൾക്ക് കഴിയില്ല എന്നാണ്. എതായാലും, വൈകുന്നേരമാകുമ്പോഴേക്കും, കാര്യങ്ങൾ മെച്ചപ്പെടും.

കര്‍ക്കിടകം: ശോഭനമായ ഒരു ഭാവിക്കു വേണ്ടിയുള്ള കൃത്യമായ പദ്ധതിയോടെയായിരിക്കും നിങ്ങൾ ഇന്നത്തെ ദിവസം തുടങ്ങുക. വളരെ ചിന്തിച്ച് ഉണ്ടാക്കിയ പദ്ധതികൾ ദൃഢനിശ്ചയത്തോടെ നടപ്പിലാക്കും. ഇങ്ങനെ അടുക്കും ചിട്ടയോടെയുമുള്ള തീരുമാനങ്ങൾ ഭാവിയിൽ ഒരുപാട് സമയം നഷ്‌ടമാകാതിരിക്കാൻ സഹായിക്കും. ഇന്നത്തെ എല്ലാ ചുവട് വെയ്പ്പുകളും വിജയിക്കും.

Print Friendly, PDF & Email

Leave a Comment

More News